Chapter Title : Kochu kochu thettukal 4
തോക്കുമായി നിൽക്കുന്ന തന്റെ മകളെയും, തറയിൽ മരിച്ച് കിടക്കുന്ന ദേവദാസിനെയും വസുന്ധര ഭീതിയോടെ ഒരു നിമിഷം നോക്കി നിന്നു. എന്റെ പൊന്നുമോളേ.വിളിച്ചു കൊണ്ട് വസുന്ധര രാധികയെ കെട്ടി പുണർന്നു ഞാൻ ചെയ്യേണ്ട കർമ്മമാണ് നീ ചെയ്തത്. ഒരു പാട് പെണ്ണുങ്ങളുടെ ജീവിതം നശിപ്പച്ചവനാ ദേവദാസ്. ഒരു ദുർബലനിമിഷത്തിൽ ഞാനും അവന്റെ ഇരയായി. ഇപ്പോഴിതാ നിന്നെയും അവൻ നശിപ്പിച്ചു. ഇനിയൊരു പെണ്ണിന്റെയും മാനം കവരാൻ അവനീ ഭൂമിയിലില്ല. എന്നെന്നേയ്ക്കുമായി നീ അവനെ ഇല്ലാതാക്കി. പറഞ്ഞിട്ട് വസുന്ധര രാധികയെയും ചേർത്ത് പിടിച്ച് വീടിന്റെ വെളിയിലേയ്ക്ക് നടന്നു. അപ്പോൾ ആരൊക്കെയോ അങ്ങോട്ട് ഓടി വരുന്നത് വസുന്ധരയും, രാധികയും കണ്ടു. വെടിയൊച്ചയും, ദേവദാസിന്റെ അലർച്ചയും കേട്ട് ഓടി വന്നതായിരുന്നു അവരെല്ലാം.
(അവസാനിച്ചു)....
💬 Comments
View all comments