Chapter Title : KOK 1 [Malini Krishnan]
നിർത്തി.
"ഇനി ഇതിന്റെ പുറത്ത് കൂടെ ഞാൻ ചായ കുടിച്ച് വാൾ വെക്കണോ" ശാഹുൽ ചോദിച്ചു.
"ആശാ ചേച്ചിയുടെ ചായ കുടിച്ച ഒന്നും സംഭവിക്കില്ല. ഇതാണ് കണ്ണന്റെ അമ്മ" ടോണി പറഞ്ഞു. ഒരു ഞെട്ടലോഡ് കൂടി ശാഹുൽ ആ സ്ത്രീയെ നോക്കി നിന്നു. ശേഷം അവരുടെ അടുത്തേക്ക് ഒരു ചായ കുടിക്കാനായി തുടങ്ങി. ടോണിയും ആശയും അങ്ങോട്ടും ഇങ്ങോട്ടും പല വിശേഷങ്ങളും ചോദിക്കാനും പറയാനും തുടങ്ങി. ഇതേ സമയം അവിടെ ചായ കുടിച്ച് കൊണ്ടിരുന്ന ഒരാൾ ടോണിയെ നോക്കി കൈ വീശി കാണിച്ചു.
"ആ അണ്ടർ റോക്ക്സ് കോമ്പാറ... ആൾ ആകെ മാറിയാലോ, സുഖം അല്ലേടാ" ടോണി അയാളോട് ചോദിച്ചു, ശേഷം രണ്ട് പേരും പരസ്പരം കൈ കൊടുത്തു.
"'സർ. ഇത് ഞങ്ങളുടെ പഴയ ഫുട്ബോൾ എതിരാളികൾ ആണ്, ഇവൻ ആയിരുന്നു അവരുടെ മെയിൻ ഫോർവേഡ്" ടോണി അയാളെ ഷാഹുലിന് പരിചയപ്പെടുത്തി കൊടുത്തു.
"ആ അതൊക്കെ ഒരു കാലം. അല്ലടാ നിങ്ങളുടെ ടീമിൽ ഒരുത്തൻ ഇല്ലായിരുന്നോ ഒരു രാജു. എന്ന ബെസ്റ് പ്ലയെർ ആയിരുന്നെടാ, അവൻ ഒക്കെ ഇപ്പൊ എവിടെ ഉണ്ട്" അയാൾ ചോദിച്ചു.
"അറിയില്ല, അന്ന് പോയതാ, പിന്നെ ഒരു വിവരവും ഇല്ല"
"ആ അവൻ അല്ലെ, ഇതെല്ലം നാട്ടിൽ ആരുടേലും കത്തിക്ക് തീർന്ന് കാണും" അയാൾ പുച്ഛിച്ച് കൊണ്ട് പറഞ്ഞു. അത് കേട്ടതും കൈയിൽ ഉണ്ടായിരുന്ന തിളച്ച ചായ എടുത്ത് ആശാ അവന്റെ മുകളിലേക്ക് ഒഴിച്ചു.
"എന്താടാ പറഞ്ഞത്... ഇനി നിന്നെ എങ്ങാനും ഇവിടെ കണ്ടാൽ ഉണ്ടാലോ, കൊന്ന് കലയും നിന്നെ ഞാൻ" ആശാ
💬 Comments
View all comments