0%

Chapter Title : KOK 1 [Malini Krishnan]

Author : Malini Krishnan Read All Parts 4.3K

അയാൾക്ക് അവിടുത്തെ പ്രധാനപ്പെട്ട കുഴപ്പക്കാരുടെയും ഗുണ്ടകളുടെയും ഒരു ലിസ്റ്റ് എടുത്ത് കൊടുത്തു.

"ഇത് എന്താടോ പേർ ഇല്ലാത്ത ഒരാൾ, സ്യുട്ട്കേസ്. ആരാണ് അത്" ശാഹുൽ ചോദിച്ചു.

"ആൾ മിക്കവാറും ഔട്ട് ഓഫ് ടൌൺ ആയിരിക്കും, നമുക്ക് ശല്യം ഒന്നും ഇല്ല. വടക്കേ കൊലയാളി ആണ്, കൊന്ന് സ്യുട് കേസിലാക്കി കലയും. മാസ്ക് വെച്ചോണ്ടേ നടക്കു അതുകൊണ്ട് ആരും കണ്ടിട്ടില്ല" ടോണി പറഞ്ഞു.

അങ്ങനെ നോക്കി പോയ ശാഹുൽ ആ ലിസ്റ്റിൽ അവസാനം ഉണ്ടായിരുന്ന 7 പേരും ഒപ്പിട്ടിരുന്നില്ല, അത് ശാഹുൽ അവരോട് ചോദിക്കുകയും ചെയ്തു.

"അത് കണ്ണനും കെ ടീമും ആണ്. അവരുടെ ഒപ്പ് വാങ്ങിക്കാൻ കാസിനോയിലേക്ക് ചെല്ലാൻ പറഞ്ഞു. ഇവിടെ പണ്ട് ഉണ്ടായിരുന്ന എല്ലാ വല്യ ഏമാന്മാരും അങ്ങനെ ആയിരുന്നു" ടോണി പറഞ്ഞു.

"ആർ യൂ സീരിയസ്. അവർ ശെരിക്കും ഉള്ള പൊലീസുകാരെ കണ്ടിട്ടുണ്ടാവില്ല" ശാഹുൽ പറഞ്ഞു. അത് ജെട്ടതും ആ കോൺസ്റ്റബിൾ ടോണിയുടെ ചെവിയിൽ എന്തോ പറയാൻ തുടങ്ങി.

"എന്താടോ ഒരു കുശുകുശുപ്പ് അവിടെ"

"ഇവിടെ ഉണ്ടായിരുന്ന പണ്ടത്തെ CI ബിജോയ് സർ എന്താ ഇവിടുന്ന് പോയത് എന്ന് സാറിന് അറിയുമോ" കോൺസ്റ്റബിൾ ചോദിച്ചു. അയാൾ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി.

ദിവസങ്ങൾക്ക് മുമ്പ്, പണ്ടത്തെ CI ബിജോയുടെ വീട്ടിൽ.

വീട്ടിൽ കാളിങ് അടിക്കുന്ന ശബ്ദം കേട്ടിട്ടായിരുന്നു ബിജോയുടെ ഭാര്യ, റോസിൻ, വാതിൽ തുറക്കാൻ ചെന്നത്. വാതിൽ തുറന്നതും തിരിഞ്ഞ് നിന്ന് സിഗ്ഗരറ്റ് വലിക്കുന്ന ഒരാളെ ആയിരുന്ന റോസിൻ കണ്ടത്.

"ആരാ" അവൾ ചോദിച്ചു. ആ സിഗ്ഗരറ്റ് വലിച്ചു നിന്നവൻ തിരിഞ്ഞ് നോക്കി. ഒരു കൂളിംഗും

💬 Comments

View all comments