Chapter Title : KOK 2 [Malini Krishnan]
എടുത്ത് പുറത്തേക്ക് കളഞ്ഞ ശേഷം, KOK 707 നമ്പർ ബെൻസിൽ നിന്നും അവൻ ഇറങ്ങി, ഒപ്പം കൂടെ ഉണ്ടായിരുന്നവർ എല്ലാവരും ഇറങ്ങി. ടോണി മാത്രം പേടിച്ച് കൊണ്ട് ആ വണ്ടിയിൽ തന്നെ ഇരുന്നു.
"രഞ്ജിത്തേ... ഞാൻ ഇതാ വന്നു, നിനക്ക് എന്താ ചെയ്യാൻ ഉള്ളത് എന്നുവച്ച ചെയ്യ്..." രാജു പറഞ്ഞു. രഞ്ജിത്തിന്റെ ആൾകാർ വാളുമായി അവന്റെ നേരെ നടന്ന നീങ്ങാൻ തുടങ്ങി, പക്ഷെ രഞ്ജിത്ത് അവരെ തടഞ്ഞു. മുഖത്ത് പെട്ടന് ദേഷ്യ ഭാവം വന്ന രാജു തന്റെ തലയിൽ കൈ വെച്ച് കൊണ്ട് രഞ്ജിത്തിന്റെ മുന്നിലേക്ക് പോയി.
"രവിയേട്ടന്റെ മോൻ ആയത് കൊണ്ടാണ് എന്ന്. ഞാൻ ആ അഡ്രസ് വേണ്ട എന്ന് വെച്ചിട്ട് എത്രയായി എന്നറിയോ..." രാജു ചോദിച്ചു.
"രാജു, ഇഫ് യു ഡോണ്ട് മൈൻഡ് ലീവ് ഇറ്റ്. ഐ വിൽ ആൾസോ ലീവ് ഇറ്റ്" രഞ്ജിത്ത് പറഞ്ഞു. അത് കേട്ടതും രാജു ഒന്ന് ചിന്തിക്കാൻ തുടങ്ങി.
"ഗുഡ്... ഇഫ് യു വർക്ക് ഹാർഡ് യു വിൽ ഗെറ്റ് ഫസ്റ്റ് ക്ലാസ്" എന്നും പറഞ്ഞ് രാജു ചിരിക്കാൻ തുടങ്ങി, ഒപ്പം അവന്റെ കൂടെ ഉണ്ടായിരുന്ന എല്ലാവരും. രഞ്ജിത്തിന്റെ തോളിൽ തട്ടിയ ശേഷം രാജു അവിടെ നിന്നും പോയി...
അതാണ് രാജു. അവനെ പ്രകോപിപ്പിക്കാതെ ഇരിക്കുക എന്നതായിരുന്നു ഒരാൾ ജീവൻ നിലനിർത്താൻ ആദ്യം ചെയ്യേണ്ട കാര്യം... കൊത്തയുടെ ലോ ആൻഡ് ഓർഡർ രാജു ഏറ്റടുത്തിരുന്നു. സാധാരണക്കാരുടെ പ്രെശ്നം സൗജന്യമായി തീർപ്പാക്കും, അല്ലാത്തത് എല്ലാം വൺ തുക കൈപറ്റി തീർക്കും. സ്നേഹിച്ചാൽ രാജു ഫൈവം ആണ്, അല്ലെങ്കിൽ നരകം കാട്ടിത്തരും.
💬 Comments
View all comments