0%

Chapter Title : KOK 3 [Malini Krishnan]

Author : Malini Krishnan Read All Parts 1488

KOK 3 | കൊത്തയുടെ ചരിത്രം

Kok Part 3 | Author : Malini Krishnan


രാജാവിന്റെ തിരിച്ച് വരവ്


photo-2025-08-04-03-23-31

ടോണി CI ഷാഹുലിന്റെ അടുത്ത് രാജു നാട് വിട്ട് പോവാൻ കാരണമായ കഥ പറഞ്ഞ് തീർത്തു. കഥ പറഞ്ഞ് രണ്ട് പേരും ഇപ്പൊ ഐശ്വര്യയുടെ വീടിന് മുന്നിൽ എത്തി.

"ഐശ്വര്യ ഇപ്പൊ ഒറ്റക് ആണ്, അവളുടെ അച്ഛനെ കണ്ണൻ കൊന്നു, അവനെ എതിരെ പ്രവർത്തിച്ചത് കൊണ്ട്. അവൾക്ക് ഒരു പണി എന്ന പോലെ അവളുടെ വീടിന് മുന്നിൽ ഉള്ള കുറച്ച് സ്ഥലം വാങ്ങി കണ്ണൻ ഒരു ടൂറിസ്റ്റ് ഹോം കെട്ടി കൊടുത്തു എല്ലാവര്ക്കും കഞ്ചാവ് അടിക്കാനും പെണ്ണ് പിടിക്കാനും, ഇത് നോക്കി നടക്കാൻ അവന്റെ അന്യനായ ജിനുവിനെയും ഏല്പിച്ചു" ടോണി പറഞ്ഞു.

"ഈ ജിനു രാജുവിന്റെ സിസ്റ്റർ അനിഖയുടെ..." ശാഹുൽ ചോദിച്ച് തുടങ്ങി.

"ആ കുട്ടി ഇവന്റെ തണ്ണിക്കോണം ഒന്നും അറിയുന്നുണ്ടാവില്ല സർ"

"രാജുവിന് പറ്റി പിന്നെ ഒരു ഇൻഫൊർമേഷനും കിട്ടിയില്ലേ"

"ഇല്ല സർ. എന്നാലും പോലീസ് ആയതിന് ശേഷം ഞാൻ ഒന്ന് ഇൻഫോർമലായി അന്വേഷിച്ചപ്പോ അറിയാൻ കഴിഞ്ഞത് ഉത്തർ പ്രദേശിൽ എവിടെയോ ഉണ്ട് എന്നായിരുന്നു"

"ടോണിക്ക് ആരോട് കൂർ, രാജുവിനോട് കണ്ണനോടൊ" ശാഹുൽ ചോദിച്ചു.

"എനിക്ക് ഈ യൂണിഫോമിനോട് ആണ് സർ കൂർ, കൂറേ കഷ്ടപ്പെട്ട് കിട്ടിയതാ"

"രാജുവിന് നമുക്ക് തിരിച്ച് കൊണ്ടുവന്നാലോ. നമുക്ക് ഒരു കളികളിക്കാം, മുള്ളിനെ മുള്ള് കൊണ്ട് എടുക്കുന്ന കളി" എന്നും പറഞ്ഞ് ശാഹുൽ കണ്ണൻ തന്ന കൂളിംഗ് താഴത്തേക്ക് ഇട്ട ശേഷം ചവിട്ടി പൊട്ടിച്ചു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം...

കൊത്ത പോലീസ് സ്റ്റേഷനിൽ ഒരു ഫാക്സ് വന്നു. ലക്നൗ പോലീസിൽ നിന്നും രാജുവിന്റെ ഡീറ്റെയിൽസ് ആയിരുന്നു. അത് വന്ന വിവരവും അതിൽ ഉള്ള വിവരവും ഷാഹുലിനെ അറിയിക്കാനായി അയാളുടെ മുറിയിലേക്ക് ടോണി ഓടി ചെന്നു.

"ലക്‌നൗവിൽ ആണ് സർ രാജു ഉള്ളത്... ഹാമർ രാജു. ഹാൻഡ്‌സം റിട്ടയേർഡ് ബ്രൂട്ടൽ അസാസിൻ എന്നാണ് അവർ രാജുവിന് വിശേഷിപ്പിച്ചിരുക്കുന്നത്" റാണി പറഞ്ഞ്.

"ഒരു വിശേഷണവും പരസ്പരം ബന്ധം ഇല്ലാലോ ടോണി. എന്തായാലും എത്രയും പെട്ടന് തന്നെ അവനൊരു ടെലിഗ്രാം അയക്കണം, മാറ്റർ എന്താണ് എന്ന് ഞാൻ പറയാം" ഷാഹുൽ തന്റെ നീക്കങ്ങൾ ആലോചിച്ച് കൊണ്ട് അവിടെ നിന്ന് ചിരിച്ചു.

ഇതേ സമയം ഒരു കഫെയിൽ...

ടേബിളിന്റെ ഒരേ സൈഡിൽ ഇരുന്ന് കൊണ്ട് അനിഖയും ജിനുവും

💬 Comments

View all comments