Chapter Title : KOK 3 [Malini Krishnan]
പറഞ്ഞ് അനിഖ ഉള്ളിലേക്ക് കേറി പോയി.
"നീ ആയിരിക്കും അല്ലെടി വെടിച്ചി അവളെ പറഞ്ഞ് മനസ്സ് മാറ്റിയത്" ഐഷുവിന് നോക്കി ജിനു ചോദിച്ചു.
"ആണെകിൽ തന്നെ നിനക്ക് എന്താടാ കഞ്ചാവെ..." ഐഷു മറുപടി കൊടുത്തു. അത് ഇഷ്പ്പെടാതെ അവൾക്ക് നേരെ ജിനു നടന്ന നീങ്ങി, എന്നാൽ പിന്നെയുംരവി അവനെ തടഞ്ഞ് നല്ല രണ്ട് പൊട്ടികൾ കൊടുത്തു. ഇതേ സമയം ജിനുവിന് തപ്പി ഇറങ്ങിയ കണ്ണന്റെ ആൾക്കാരിൽ ഒരാൾ ജിനുവിന് അവിടെ നിന്നും വലിച്ച് ഇറക്കി കൊണ്ടുപോയി.
"ഇനി എങ്ങാനും എന്റെ മോളെ നീ ശല്യപെടുത്താൻ വന്ന, പണ്ടത്തെ പോലെ രവി അങ്ങ് ഇറങ്ങും. പിന്നെ നീയും കാണില്ല നിന്റെ അളിയനും കാണില്ല" രവി അവനോട് ഭീഷണി മുഴക്കി.
"താൻ പോടോ... അനിഖ, ഐ ലൗ യു, ലൗ യു ഫ്രം ദി ബോട്ടം ഓഫ് മൈ ഹാർട്ട്" എന്നും പറഞ്ഞ് ജിനു അവിടെ നിന്നും പോയി.
ജിനു നേരെ പോയത് അവന്റെ ടൂറിസ്റ്റ് ഹോമിലേക്ക് ആയിരുന്നു. അവിടെ അവന് വേണ്ടി കഞ്ചാവും മരുന്നും എല്ലാം അവന്റെ ആൾകാർ ശെരിയാക്കി വെച്ചിരുന്നു. അതെല്ലാം ചൂടാക്കി സിറിഞ്ചിൽ ആക്കി അതെടുത്ത് ശരീരത്തിലേക്ക് കുത്തി വെച്ചു.
ജിനു അപ്പൊ തന്നെ അവന്റെ കൂടെ ഉള്ള ആൾക്കാരുമായി തൊട്ട് മുന്നിൽ ഉള്ള ഐശ്വര്യയുടെ വീട്ടിലേക്ക് പോയി, അവിടേക്ക് അവൾ എത്തുന്നതിന് മുമ്പ് തന്നെ അവിടെ ഉണ്ടായിരുന്ന ചെടി ചട്ടികളും, വീടിന്റെ വാതിലും ജനാലകളും എല്ലാം അവർ അടിച്ച് തകർത്തു. ഭ്രാന്ത് പിടിച്ച് അവിടെ നിന്നും ഓരോന്ന് കാണിച്ചു കൂട്ടിയ ജിനുവിന് അവർ എല്ലാവരും
💬 Comments
View all comments