Chapter Title : KOK 4 [Malini Krishnan] [Climax]
പുക പടർത്തി, ശേഷം ഓരോരുത്തരായി ആ പുകയിലേക്കു കയറാൻ തുടങ്ങി. കുറച്ചുനേരത്തേക്ക് രംഗം ആകെ ശാന്തമായി, അവിടെ കൂടിയിരുന്ന നാട്ടുകാരെല്ലാം ഒരു ഭയത്തോടെ കൂടി ആ പുകയിലേക്കു നോക്കിയിരുന്നു, എന്നാൽ പെട്ടെന്ന് തന്നെ അതിന്റെ ഉള്ളിൽ നിന്നും നാലഞ്ചുപേർ തെറിച്ചുവരുന്ന കാഴ്ചയാണ് അവർ കണ്ടത് അതിന്റെയൊക്കെ പിന്നാലെ രാജു മെല്ലെ നടന്നു വന്നു.
രാജുവിന് നേരെ ഒരു കത്തിയുമായി എർലാൻ ഓടിവന്നു, ആയുധം ഒന്നുമില്ലാതെ സർവ്വധൈര്യവും സംഭരിച്ച് രാജു അവനെയും നോക്കി നിന്നു.
"രാജു...അവനെ സൂക്ഷിക്കണം പല കുടുംബങ്ങളെയും അനാഥമാക്കിയവനാണ് അവൻ" കൂടിനിന്ന് നാട്ടുകാരിൽ ഒരാൾ രാജുവിനെ മുന്നറിയിപ്പ് നൽകി. എള്ളാൻ രാജുവിന്റെ അടുത്ത് എത്തിയതും അവന്റെ കഴുത്തിന് നേരെ കത്തി വീശി എന്നാൽ രാജു അത് അനായാസമായി തടുത്തു. തൊലിൽ അവന്റെ കൈ വെച്ച് തിരിച്ച ശേഷം ആ വാൾ രാജുവിന്റെ കൈകുളിൽ ആക്കി. കൈയിൽ വെച്ച് തന്നെ ആ ആ കത്തി ഒന്ന് കറക്കിയ ശേഷം എർലനിന്റെ നെഞ്ചിലേക്ക് കുത്തി ഇറക്കി.
"ഇതിന്റെ പേരാണ് ഹാർട്ട് സർജറി, നീ ഒന്നും കണ്ട് കാണില്ല" രാജു പറഞ്ഞു, ശേഷം അവനെ നിലത്തേക്ക് ഇട്ടു. തന്റെ പ്രിയപ്പെട്ട ഏഴിലം നിലത്ത് കിടന്ന് പിടഞ്ഞ് മരിക്കുന്നത് കണ്ട കണ്ണൻ കൈയിൽ കിട്ടിയ കമ്പിപ്പാരയുമായി രാജുവിന് കൊല്ലാനായി ഓടി വരാൻ തുടങ്ങി. അതെ സമയം തന്നെ എർലാൻ തീർന്ന സന്തോഷത്തിൽ നാട്ടുകാർ എല്ലാം രാജുവിന്റെ പിന്നിൽ അവന് പിന്തുണയായി എത്തി.
കെ ടീമിലെ ബാക്കി അംഗങ്ങൾ എല്ലാം കണ്ണനെയും കൂട്ടി വേഗം അവിടെ നിന്നും രക്ഷപെട്ടു.
ദിവസങ്ങൾ കടന്ന് പോയി...
💬 Comments
View all comments