Chapter Title : KOK 4 [Malini Krishnan] [Climax]
ചെയ്തുകൂട്ടിയ പാപങ്ങൾ ഇനി എനിക്ക് ഒരിക്കലും ഉറക്കും തരില്ലെന്നറിയാം... എങ്കിലും ഈ പുതിയ ജീവിതത്തിൽ ഞാൻ സംതൃപ്തൻ ആണ്, കളിയും ചിരിയുമായി ഇതിങ്ങനെ മുമ്പോട്ട് പോകട്ടെ...
രാജു മനസ്സിൽ കരുതി കൊണ്ട് അവരുടെ രണ്ടുപേരുടെയും ഒപ്പം അവിടെ ഇരുന്ന് ചായ കുടിച്ചു.
ഇതേ സമയം കൊത്തയിൽ...
കൊത്ത ടൗണിന്റെ നടുക്ക് ഒരു ടേബിൾ ഇട്ട് മുന്നിൽ ഒരു ചെയറിൽ, ഒരു കറുപ്പും ചുവപ്പും നിറത്തിൽ ഉള്ള സ്ലീവ്-ലെസ്സ് സാരിയും ഇട്ട് ഒരു വല്യ ചുവന്ന പൊട്ടും തൊട്ട് ഇരിക്കുക ആണ് നൈല, അവൾ ആരെയോ പ്രതീക്ഷിക്കുന്നു. അതിന് ചുറ്റും എല്ലാ ദിശയിലും നെറ്റിയിൽ കുറിയും തൊട്ട് മുറുക്കി കൊണ്ട് നിൽക്കുന്ന നൂറുകണക്കിന് ഹിന്ദിക്കാരും.
ആ ടേബിളിൽ ഒരു ലാൻഡ്ഫോണും പിന്നെ കൂറേ കത്തിയും തോക്കുകളും ആണ്. തന്റെ UP രെജിസ്ട്രേഷൻ ലാൻഡ് ക്രൂയ്സർ വണ്ടിയിൽ നിന്നും ഒരാൾ ഇറങ്ങി വന്ന് ആ ടേബിളിൽ തന്റെ ശേഷിച്ച ഒരു കൈ അയാൾ ആ ടേബിളിൽ വെച്ചു, തന്റെ മറുകൈ ആരോ പൈശാചികവുമായ വെട്ടിയെടുത്തിരുന്നു, പ്രതികാര ദാഹത്തെ ഉണർത്തുന്ന ഒരു പഴുത്ത മുറിവായി അത് മാറിയിരുന്നു...
അതെ സമയം രാജുവിന്റെ കൈയിൽ ഉള്ള ഫോൺ റിങ് ചെയ്യാൻ തുടങ്ങി, അവൻ അവിടെ നിന്നും കുറച്ച് മാറി നിന്ന ശേഷം ആ ഫോൺ എടുത്തു.
"ഷിംല മേ ക്യാ ഹാൽ ഹേ ഹാമർ രാജു... ഹാ ഹാ ഹാ... "
(ഷിംലയിൽ എന്തൊക്കെ ഉണ്ട് ഹാമർ രാജു... പൊട്ടിച്ചിരിക്കുന്നു)
അയാൾ ഫോണിലൂടെ രാജുവിനോട് പറഞ്ഞു. തന്റെ രഹസ്യ വിവരങ്ങൾ ആരോ അറിഞ്ഞു,
💬 Comments
View all comments