കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]

📝 Ongoing

👁 583464 views ❤ 535 likes 💬 168 comments

കോകില മിസ്സ് 10
Kokila Miss Part 10 | Author : Kamal | Previous Parts

ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാമ്യം തോന്നുന്നെങ്കിൽ അത് യാദൃശ്ചികം മാത്രം.

ചുറ്റുപാടുകളോട് പൊരുത്തപ്പെടാൻ ജിത്തുവിന് പ്രയാസം തോന്നി. ഇതു വരെ കണ്ടതും അനുഭവിച്ചതും എല്ലാം വെറും സ്വപ്നം മാത്രമായിരുന്നോ? അവന്റെ മനസ്സിലൂടെ പഴയ കാര്യങ്ങൾ മിന്നിമറിയാൻ തുടങ്ങി. അവസാനം കോകിലയുമായി ചിലവിട്ട നിമിഷങ്ങൾ, അവളുടെ നിശ്വാസത്തിന്റെ ചൂട്.... അവൻ അവളെയെന്ന പോലെ അവൾ അവനെ തിരിച്ചും മോഹിക്കുന്നുണ്ടെന്നു തോന്നിപ്പിക്കുന്ന അവളുടെ ആ നോട്ടം... അവനാ ഇരിപ്പ് കുറച്ചു നേരം കൂടിയിരുന്നു. താഴെ വീണു കിടന്ന ഫോൺ വൈബ്രെറ്റ് ചെയ്തു കൊണ്ടിരുന്നത് അവനറിഞ്ഞത് വൈകിയാണ്. അവൻ ഫോണെടുത്തു നോക്കി - " പി. എൽ. സിമി കോളിംഗ്". അവന്റെ പ്രോജക്ട് ലീഡർ സിമിയാണ് വിളിക്കുന്നത്. വല്ലാത്ത ഒരവസ്‌ഥയിൽ ഇരിക്കുമ്പോഴും അവൻ പോലും അറിയാതെ അവനാ കോൾ അറ്റൻഡ് ചെയ്തു.
"ഹാലോ...ഹാലോ... ജിതിൻ? ക്യാൻ യു ഹിയർ മീ? ഹാലോ...."
മറുതലക്കൽ നിന്നും സിമി കാറിവിളിച്ചിട്ടും അവൻ മിണ്ടിയില്ല. ഫോൺ ചെവിട്ടിൽ വച്ച് അവൻ യന്ത്രം കണക്കെ ഇരുന്നു. കോൾ കട്ട് ആയി, പെട്ടെന്ന് തന്നെ വീണ്ടും കോൾ വന്നു. ഈ സമയമത്രയും ജിതിൻ ഫോൺ ചെവിയിൽ വെച്ച് ഒരേ ഇരിപ്പായിരുന്നു.
"ഹാലോ... ഹാലോ... ജിതിൻ... ജിതിൻ എന്തെങ്കിലും പറ... ജിതിൻ കേൾക്കുന്നുണ്ടോ? എന

📚 Chapters

1 published

Related Stories

💬 Comments

View all comments