0%

Chapter Title : കോകില മിസ്സ് 4 [കമൽ]

Author : കമൽ Read All Parts 558

ആദ്യം കാണുന്നത് പോലെ അവൻ നോക്കി. വാ തുറന്നാൽ വേകിളിത്തരം മാത്രം പറഞ്ഞിരുന്ന തന്റെ പഴയ സോണി തന്നെയാണോ ഇത്? അല്ലാ എന്നവന് തോന്നി. കാരണം ആ സംഭാഷണം കഴിഞ്ഞ് ഇരുവരും രണ്ടു വഴിക്ക് പിരിയുന്നത് വരെ അവർക്കിടയിലെ നിമിഷങ്ങൾ മൂകമായിരുന്നു. കാർമേഘങ്ങൾ ഇരുണ്ടുകൂടി മാനം കറുത്തു. പിന്നിൽ, ക്ലാസ്സ് മുറിയുടെ ഒരു കോണിൽ ചതച്ചരക്കപ്പെട്ട ഒരു പനിനീർപ്പൂവ് ആരുമറിയാതെ നിശബ്ദം തേങ്ങി. “ജിതിൻ, യൂ ആർ മേക്കിംഗ് നോ പ്രോഗ്രാസ്. ആർ യു സ്റ്റക്ക് സംവേയർ? ഐ ഡോണ്ട് നോ ഇഫ് യു കാൻ ഹാൻഡിൽ ദിസ് പ്രോജക്ട് എനി മോർ. തനിക്കെന്തു പറ്റി? ഓഹ് ജിതിൻ, ഹൗ ലോ യൂ ഹാവ് ഫോള്ളൻ... ജിതിൻ, ജിതിൻ..... ജിതിൻ!!!!!!” ജിതിൻ അവന്റെ കട്ടിലിൽ നിന്നും ഞെട്ടിയെണീറ്റു. ഓഹ്... സ്വപ്നമായിരുന്നോ? ജിതിന്റെ മേലധികരി കുരുവിളയുടെ സന്ദർശനം സ്വപ്നത്തിലൂടെയായിരുന്നെങ്കിലും അവന്റെ ഹൃദയമിടിപ്പ് കൂട്ടി. അവരൊക്കെ ഇപ്പൊ എന്തെടുക്കുകയായിരിക്കും? സമയം വന്നതോ അതോ പോയതോ? തന്റെ ശരീരത്തിന് ഇപ്പൊ എന്തു സംഭവിച്ചു കാണും? ഒരുപാട് ആലോചിച്ചു ശീലമല്ലാത്ത മനസ്സിനെ അവൻ ചിതഭ്രമത്തിന് വിട്ടു കൊടുക്കാതെ ഉറങ്ങാൻ ശ്രമിച്ചു. ടൈം പീസിൽ നോക്കിയപ്പോൾ മണി ഒന്ന്‌. വെളുപ്പിനേ വെറുപ്പിച്ചു. നല്ല ക്ഷീണം കാരണം തലേന്ന് നേരത്തെ ഉറങ്ങിയതാണ്. ജിതിൻ പുതപ്പെടുത്ത് തല വഴി മൂടി പുതച്ചു കിടന്നു. പിറ്റേന്ന് അമ്മ ചുട്ടു കൊടുത്ത ദോശയും മുളക്‌ചമ്മന്തിയും വാരിയടിച്ച്‌ അളവിൽ കവിഞ്ഞ സ്നേഹം കാണിക്കാനെന്നോണം ഇരു കവിളുകളിലും മാറി മാറി ചുംബനങ്ങളർപ്പിച്ച്, അച്ഛനോട് പുഞ്ചിരിച്ച്, കണ്ണു കൊണ്ട് യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി പൂന്തോട്ടത്തിനു

💬 Comments

View all comments