Chapter Title : കോകില മിസ്സ് 7 [കമൽ]
ആടിക്കളിച്ചു. “താൻ പേടിക്കണ്ട ജിതിൻ, ഇന്ന് നമ്മൾ തമ്മിൽ നടന്നത്, അതൊരു സീക്രട്ട് ആയിരിക്കും. എന്നും. എല്ലാവർക്കും ഉണ്ടാകുമല്ലോ ഓരോ സീക്രട്ട്സ്? തനിക്ക് തന്റെ ആ ആൾ എന്ന പോലെ, ഇതെന്റെ സീക്രട്ട്. അല്ല, നമ്മുടെ സീക്രട്ട്. ഇത് എന്നും എന്റെ ഉള്ളിൽ സേഫ് ആയിരിക്കും.” നിറഞ്ഞ മനസ്സോടെ ജിതിൻ മേഴ്‌സിയുടെ നെറുകയിൽ ചുണ്ടമർത്തി. നിമിഷനേരത്തെ സ്നേഹമാണെന്ന തിരിച്ചറിവിലും അവൾ അനുസരണയുള്ള പൂച്ചക്കുഞ്ഞിനെപ്പോലെ അവന്റെ തോളിൽ കവിളുരച്ചിരുന്നു. “തന്റെ ഡ്രീം സഫലമാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം ജിതിൻ. തന്റെ ഇഷ്ടം ട്രൂ ആണ്. ഐ നോ. ഞാൻ കേട്ടത് പോലെയോ പ്രതീക്ഷിച്ചത് പോലെയോ ഉള്ള ആളല്ല താൻ. താൻ നോക്കിക്കോ, താൻ ആശിക്കുന്നത്, അത് തനിക്കുള്ളതാണെങ്കിൽ, തനിക്ക് വിധിച്ചിട്ടുണ്ടെങ്കിൽ, അത് തന്നിലേക്ക് തന്നെ വന്നു ചേരും.” ജിതിന്റെ ഉള്ളൊന്നു പിടഞ്ഞു. ഇത് താൻ മുമ്പെവിടെയോ…. അതേ, സോണി.സോണിയും പറഞ്ഞത് ഇതേ കാര്യം തന്നെയാണല്ലോ? വിധി. അത് സത്യം തന്നെയോ? ജീവിതത്തിൽ ആദ്യമായി അവന് വിധിയിൽ വിശ്വസിക്കണം എന്ന് തോന്നി. “പക്ഷെ, തന്നെപ്പറ്റി സ്കൂളിൽ കുറെ റൂമേഴ്‌സ് പരക്കുന്നുണ്ട്. ബി കെയർ ഫുൾ ജിതിൻ.” മേഴ്‌സി തന്റെ വിയർത്തു നനഞ്ഞ ഉള്ളം കൈ കൊണ്ട് അവന്റെ പുറം കയ്യിൽ തലോടി. “എന്ത് റൂമേഴ്‌സ്?” “ജിതിൻ, തന്നോട് ഞാൻ പറഞ്ഞിരുന്നില്ലേ, ടീന തന്നെപ്പറ്റി പറഞ്ഞ കാര്യങ്ങൾ? അതെല്ലാം കത്രീന മാഡത്തിന്റെ ചെവിയിലെത്തിക്കാൻ ചിലർ പ്ലാൻ ചെയ്യുന്നുണ്ട്. തന്റെ ബാച്ചിലെ ഫൈസൽ, നിഖിൽ, അങ്ങിനെ ചിലർ. അത് മാത്രമല്ല…” ജിതിൻ ഒന്ന് രൂക്ഷമായി നിശ്വസിച്ചു. അവന്റെ ഞരമ്പുകൾ ചൂടാവുന്നത് മേഴ്‌സി അറിഞ്ഞു.
💬 Comments
View all comments