0%

Chapter Title : കോകില മിസ്സ് 8 [കമൽ]

Author : കമൽ Read All Parts 764

അവന്റെ വരവ് കണ്ട കോകില കൂടെ നടന്ന വിദ്യമിസ്സിന്റെ കയ്യിൽ പിടിച്ചു നിർത്തി. വിദ്യാ മിസ്സ് അവളുടെ കയ്യിലിരുന്ന ചാർട്ട് വാങ്ങിപ്പിടിച്ച് അവളുടെ തോളത്തു കൈ വച്ച് എന്തൊക്കെയോ പിറുപിറുത്തു. അവരുമായുള്ള അകലത്തിൽ ഫലം, അവർ പറഞ്ഞതൊന്നും അവൻ കേട്ടില്ല. എന്നാൽ വിദ്യാ മിസ്സ് പിന്നെയും തങ്ങൾക്കിടയിൽ നിന്ന് ചൊറിയാൻ വരികയാണോ എന്നവൻ സംശയിച്ചു. അവൻ അടുത്തു ചെന്നതും വിദ്യാ മിസ്സ് അവനെ നോക്കി ഒന്ന് നീട്ടി പുഞ്ചിരിച്ചു. പുറത്തറിയരുത് എന്നാഗ്രഹിക്കുന്ന ഏതൊരു വിഷയവും, ഏതൊരു പ്രശ്നവും മറ്റുള്ളവരിൽ നിന്നും മറയ്ക്കാൻ ചില സ്ത്രീകൾ കാട്ടുന്ന തന്ത്രം. അത് മനസ്സിലാക്കാൻ തന്റെ ജീവിത വഴികൾക്കിടയിൽ ജിതിൻ പഠിച്ചിരുന്നു. "ഹായ് ജിതിൻ, ഹൗ ആർ യു? എങ്ങിനെ പോകുന്നു?" "ഫൈൻ, ഫൈൻ വിദ്യാ മിസ്സ്... ഇന്ന് നല്ല സന്തോഷത്തിലാണല്ലോ? എനിതിങ് സ്പെഷ്യൽ ടുഡേ?" "ഹേയ്, എന്ത് സ്പെഷ്യൽ ജിതിൻ. ചുമ്മാ അങ്ങിനെ ഒരൊന്നൊക്കെ പറഞ്ഞു ചിരിച്ചു പോയതാ ഞങ്ങൾ." "മിസ്സ്.... ഇഫ് യു ഡോണ്ട് മൈൻഡ്, എനിക് കോകില മിസ്സിനോട് കുറച്ചു സംസാരിക്കണം." "ഷുവർ, വൈ നോട്, ആക്ച്വലി ഞാൻ പോകുവാരുന്നു. കോകില മിസ്സിന് ജിതിനോട് എന്തോ പറയാനുണ്ട്. അല്ലെ മിസ്സ്?" വിദ്യാ മിസ്സിന്റെ കണ്ണു തുറിച്ചുള്ള ആ ചോദ്യത്തിന് മുൻപിൽ കോകില ഉത്തരം പറയാതെ നിന്നു. വിദ്യാ മിസ്സ് എന്തിനാണ് ഇങ്ങനെ അഭിനയിക്കുന്നത് എന്നവൻ ചിന്തിച്ചു. ഒരു മാതിരി പൊട്ടന്മാരോട് സംസാരിക്കുന്നത് പോലെ. പക്ഷെ അവൻ വിവേകിയാവാൻ തീരുമാനിച്ചു. "ഒക്കെ, ഐ വിൽ ടേക്ക് മൈ ലീവ് നൗ. കോകില, ഞാൻ നടക്കുവാണേ, ഞാൻ ബസ്സ് സ്റ്റോപ്പിൽ

💬 Comments

View all comments