Chapter Title : കോൾ സെന്റർ 2 [കമൽ]
കാണുമ്പോ ഞാൻ ആശിച്ചു പോവും. അതു പോലൊരു ദിവസം എനിക്കുണ്ടായിരുന്നെങ്കിൽ എന്ന്. ആ ചിന്ത തീരുന്നതിന് മുന്നേ എന്റെ മനസ്സിലോട്ട് ഓടി വരുന്നത് അപ്പനിട്ടേച്ചു പോയ ആ വീട്ടിലെ രണ്ടു പണ്ണുങ്ങളാ. എന്റെ അവസ്ഥ നിനക്ക് പറഞ്ഞാ മനസ്സിലാവില്ല ജിന്റോ. മനസ്സിലാവണമെങ്കിൽ ഈ അവസ്ഥ നിനക്ക് വരണം." ജിന്റോ തിരിച്ചൊന്നും പറഞ്ഞില്ല. ചിട്ടിക്കടക്കാരൻ മാത്തന്റെ ഒരു പ്രാരാബ്ദവുമില്ലാത്ത ഒറ്റ മോന് ജോജോയുടെ ദൈനംദിന ജീവിതം മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ജോജോയുടെ ഒട്ടിയിരുണ്ട മുഖം ജിന്റോറുടെ നെഞ്ച് നോവിച്ചു. പണ്ട് സ്കൂൾ വിട്ടോടുന്ന വഴി പക്കിയെ പിടിക്കാനും, മാവിന് കല്ലെറിയാനും കൂടെയുണ്ടായിരുന്ന നിക്കറിട്ട കൊച്ചു ജോജോ അവന്റെ മനസ്സിൽ തെളിഞ്ഞു. "ദാ... ഇത് പിടി." ജിന്റോ പേഴ്സ് തുറന്ന് അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് ജോജോയ്ക്ക് നേരെ നീട്ടി. "ഇതെന്താ?" ജോജോ പുരികം കൂർപ്പിച്ചു. "കാശ്. കണ്ടില്ലേ?" "അതെന്തിനാ ഇപ്പൊത്തരുന്നേന്നാ ചോതിച്ചേ." "ഇത് കടം തീർക്കാൻ ഒന്നുമല്ല. നീയിത്രേം പറഞ്ഞ സ്ഥിതിക്ക് ഈ പൈസ ഞാൻ വെച്ചോണ്ടിരുന്നാ എനിക്കത് കൊറച്ചിലാ. ആയിരമോ രണ്ടായിരമോ തന്നാൽ നീ വാങ്ങുകേല. 'നിന്റെ പിച്ചക്കാശ് എനിക്ക് വേണ്ടടാ മൈരേ...' എന്ന് പറഞ്ഞാൽ, അതും എനിക്ക് കൊറച്ചിലാ. അത് കൊണ്ട് നീയിത് ഇപ്പൊ, എന്റെ മനസ്സ് മാറണതിന് മുന്നേ വാങ്ങിച്ചോ. പിന്നീട് ഞാൻ തരത്തില്ല. എന്നോട് ചോതിക്കേം വേണ്ട." ജിന്റോ ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു. "നീ തന്നില്ലെങ്കിലും വാങ്ങാൻ എനിക്കറിയാം. തൽക്കാലം ആ കടമവിടെ കിടക്കട്ടെ." ജോജോ ചിരിച്ചു. "ഹാ... എന്നാ ഇനി കിട്ടിയത് തന്നെ. ഞാൻ പോയെക്കുവാ. ജോലിക്ക് പോവണ്ടതാ. ആ, പിന്നേ... ഈ
💬 Comments
View all comments