0%

Chapter Title : കോൾ സെന്റർ [കമൽ]

Author : കമൽ Read All Parts 338

നിറഞ്ഞു ലീലേച്ചി, ഹേം....." "എന്നാ കൈ കഴുവിയേച്ച് അകത്തു പോയി കുറച്ചു നേരം ഫാനിന്റെ ചോട്ടിൽ ഇരുന്നോ. വിയർത്ത് കുളിച്ച്‌ ഉടുപ്പൊക്കെ അങ്ങൊട്ടിയല്ലോ?" "ഹേയ്, പിടിപ്പത് പണിയുണ്ട് ലീലേച്ചി. പോട്ടെ." "അങ്ങനെ പറഞ്ഞാലോടാ ചെക്കാ? നിനക്കില്ലേലും കണ്ടു നിക്കണ എനിക്കുണ്ട് ദണ്ണം. നീയങ് പോയിരുന്നെ." "ചേച്ചി, സംഗീതേട്ടൻ വരുമ്പോ പണിയൊന്നും നടന്നിട്ടില്ലേൽ ചീത്ത പറയും." "പിന്നെ ഒരു ചങ്കീതേട്ടൻ. ഞാനാ പറയണേ. നീയങ്ങോട്ട് പോയിരിക്ക് ചെക്കാ... ഹാ...." പറഞ്ഞു നിന്നിട്ട് കാര്യമില്ലെന്ന് കണ്ട് ജോജോ ഡൈനിങ് റൂം കടന്നു ഹാളിൽ ചെന്ന് സീലിംഗ് ഫാൻ ഓണാക്കി അതിന്റെ ചോട്ടിൽ എളിക്ക് കയ്യും കൊടുത്തു കാറ്റും കൊണ്ട് നിന്നു. "ആഹാ... നിക്കാതെ അവിടെയെങ്ങാനും ഇരി ചെറുക്കാ..." ലീലചേച്ചി കഴുകിയ കൈ മുണ്ടിൽ തേച്ചു കൊണ്ട് ഹാളിലേക്ക് ചെന്നു. "വേണ്ട ലീലേച്ചി, മേത്തപ്പടി അഴുക്കാ." "ഓ... ഇവിടുത്തെ കസേരയിൽ അഴുക്കു പറ്റിയാൽ ഞാൻ തൂത്തു കളഞ്ഞോളാം. ദാ ഇങ്ങിട്ടിരുന്നെ..." അവർ അവനടുത്തു ചെന്ന് ഒരു പ്ലാസ്റ്റിക് കസേര നീക്കിയിട്ടു കൊടുത്തു. അവരെക്കൊണ്ട് കൂടുതൽ സംസാരിപ്പിക്കണ്ട എന്ന് കരുതി ജോജോ കസേരയിൽ അമർന്നു. നല്ല ഉഷ്ണം തോന്നിയ നേരം അവൻ ഷർട്ടിന്റെ രണ്ടു ബട്ടൻ തുറന്ന് കോളർ പിന്നിലേക്ക് വലിച്ചിട്ട് നെഞ്ചും വിരിച്ചിരുന്നു. ലീലചേച്ചി അവനെതിർവശത്തായി സോഫയിൽ ഇരുന്ന് മുന്നിലെ ടീപ്പോയുടെ അടിയിൽ നിന്ന് താമ്പാളം പുറത്തെടുത്തു. ശേഷം അത് തുറന്ന് വീതിയുള്ള ഒരു വെറ്റിലയെടുത്ത് ചുണ്ണാമ്പ് തേച്ച് കുറച്ചു നുറുക്കിയ അടക്കയും വാരിയിട്ട് വായിലോട്ട് വച്ച് ചവചരക്കാൻ തുടങ്ങി. താമ്പാളത്തിനുള്ളിൽ നിന്നും ഒരു കഷണം വടക്കൻ പുകലയെടുത്തു പേനാക്കത്തി കൊണ്ട്

💬 Comments

View all comments