Chapter Title : കോളേജ് കുട്ടുകാർ 1 [കാമുകൻ]
പിന്നീട് സഞ്ജന അബിനെ ഇഷ്ടപ്പെടാൻ തുടങ്ങി. പക്ഷേ, അതു ഒരിക്കലും പുറത്തു വെളിപ്പെടുത്തിയില്ല. അവൾ കാണുമ്പോൾ, അബിൻ ദീപയോടൊത്തുനിന്നു, ഹൃദയം പൊള്ളിപ്പോവുന്ന വിധം വേദനിച്ചു. സഞ്ജനയുടെ മാനസിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത മറ്റു സുഹൃത്തുക്കൾ അവളെ തങ്ങളുടെ പ്രിയ സുഹിർത്തായി കാണാൻ തീരുമാനിച്ചു “സഞ്ജന നമ്മുടെ ബെസ്റ്റ് ഫ്രണ്ട് ആണ്. അവൾക്ക് നമ്മളെല്ലാം ഒരുപോലെ പ്രിയപ്പെട്ടവരാണ്.”
എല്ലാവരും തന്നെ എന്തോ വലിയ സംഭവമായി കാണുന്നത് സഞ്ജനയിൽ ആത്യന്തികം സന്തോഷം ഉണർത്തി പക്ഷേ ഹൃദയത്തിലെ തീ അപ്പോഴും നിലനിന്നു.
ശരണ്യയ്ക്ക് പത്തു ദിവസത്തെ ഇന്റേൺഷിപ്പ് കിട്ടിയതിനാൽ നഗരം വിട്ടു നിൽക്കണം . നഗരത്തിൽ നിന്ന് പുറപ്പെടുമ്പോൾ അവൾ ശ്യാമിനോട് ഒരു കാര്യം പറഞ്ഞു “ആഴ്ചതോറും തിരിച്ചു വരും. നിന്നെ കാണാതെ കഴിയില്ല.” അവൾ പോയപ്പോൾ, ശ്യാമിന്റെ ജീവിതം ശൂന്യമായി. ശരണ്യയുടെ അഭാവത്തിൽ, അവന്റെ മനസ്സ് ഏകാന്തതയിലേക്കു വീണു.
സഞ്ജനയ്ക്കു അവളുടെ പക വീട്ടാനുള്ള അവസരം ഒത്തുവന്നു. ശരണ്യ ഇല്ലാത്തതിനാൽ, ശ്യാം മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുമെന്ന ഉറപ്പുണ്ടായിരുന്നു. താനൊന്നും മനസ്സുവെച്ചാൽ ഉടൻ തന്നെ ശ്യാമ തന്റെ ആശ്രയത്തിലാകുമെന്ന് സഞ്ജനക്കു ഉറപ്പായി . അങ്ങനെ ശരണ്യയുടെ താത്കാലിക വേർപിരിയൽ മുതലെടുത്തു സഞ്ജന ശ്യാമുമായി അടുപ്പം തുടക്കം കുറിച്ച് .
പരസ്പരം അടുപ്പം സൃഷ്ടിച്ചു ഒരു ദിവസം സഞ്ജന ശ്യാമിനെ വീട്ടിലേക്കു ഷേണിച്ചു .ശ്യാമ ഒട്ടും കരുതിയിരുന്നില്ല ആ ചതി, തനിച്ചു കിട്ടിയ ഒരു അവസരം മുതലെടുത്തു സഞ്ജന ശ്യാമുമായി ശാരീരിക ബന്ധം സ്ഥാപിച്ചു. അത് ഒളി ക്യാമെറയിൽ റെക്കോർഡ് ചെയ്യാനും സഞ്ജന മറന്നില്ല. പഴയ കാര്യങ്ങളൊക്കെ കുത്തി പൊക്കി ശ്യാമിന്റെ ലൈംഗീക ബന്ധത്തിലുണ്ടായിരുന്ന താത്കാലിക പഴുത് മുതലെടുത്ത സഞ്ജന ശ്യാമിനെ അടിമയാക്കി.
നിസ്സഹായനായ ശ്യാമിന് തന്റെ ലൈംഗീകഉത്സാഹങ്ങൾ പങ്കുവെക്കാൻ സഞ്ജന അല്ലാതെ മറ്റാരും അപ്പോൾ ഉണ്ടായിരുന്നില്ല. ഒരു നിമിഷം തന്നെ കാത്തു ദിവസങ്ങൾ എന്നി തീർക്കുന്ന ശരണ്യയെ അയാൾ പൂർണമായും മറന്നു. സഞ്ജനയുടെ കയ്യിൽ ഒരു ശക്തമായ ആയുധം ഉടലെടുത്തു.
കൂടുതൽ കൂടുതൽ ശ്യാമിനെ ലൈംഗീകമായി ഉപയോഗിക്കാൻ അവൾ തുടങ്ങി. ശരണ്യയുമായയുള്ള സ്നേഹം ഉടലോടെ പുഴുതെറിയുകയായിരുന്നു
💬 Comments
View all comments