Chapter Title : ⚜️കോളേജ് നിധി ⚜️ [ഭൈരവൻ]
ഞാൻ ഏറ്റവും മുന്നിലെ മൂന്ന് പേര് ഇരിക്കുന്ന സ്ഥലത്താ. ഇവിടെ ഞാനും സോനയും മാത്രമേ ഉള്ളൂ. ഇവിടെ സീറ്റ് ഉണ്ട്, നീ വാ.
ഞാൻ മെല്ലെ നടന്നു ഫോൺ കട്ട് ചെയ്യാതെ നോക്കിയപ്പോ എല്ലാവരും നല്ല ഉറക്കം ആണ്. ചിലർ ഫോണിൽ. ഞാൻ നേരെ മുന്നിൽ ചെന്നതും അവർ എന്നോട് വിൻഡോ സൈഡിൽ ഇരുന്നോളാൻ പറഞ്ഞു. ഞാൻ ഒന്നും നോക്കാതെ കേറി ഇരുന്നു.
സംസാരത്തിനിടെ അനിത ചോദിച്ചു, “എത്രെണ്ണം കീറി ആശാനേ?”
ഞാൻ: മൂന്നെണ്ണം.
അനിത: എന്തായിരുന്നു..ബ്രാണ്ടി ആണോ?
ഞാൻ: അല്ല, വോഡ്‌ക.
സോനാ: ആഹാ, എന്നിട്ട് എന്താ എന്നോട് പറയാഞ്ഞേ?
ഞാൻ: നീ അടിക്കോ?!
അനിത: പിന്നില്ലാതെ. ഇവളുടെ വീട്ടിൽ ഊണ് കഴിക്കുമ്പോ പപ്പാ ഏവർകും ഓരോന്നു ഒഴിച്ച് കൊടുക്കും.
ഞാൻ: എന്നിട്ട് എന്താ നീ പറയാഞ്ഞേ. നിനക്കു വേണോ?
സോനാ: ഇപ്പൊ ഇനി എവിടുന്നാ, നേരത്തെ ആയിരുന്നെങ്കിൽ കൂടായിരുന്നു.
ഞാൻ നേരെ ഫോൺ എടുത്തു രാജു ചേട്ടനോട് അവരുടെ ക്യാബിനിൽ നിന്നും ചാർജർ വയർ എടുക്കുന്ന വിൻഡോ വഴി ഒരു കുപ്പി തരാൻ പറഞ്ഞു. അല്പം കഴിഞ്ഞ് വിൻഡോ തുറന്നു കുപ്പിയും ഒരു ഗ്ലാസും വന്നു.
ഞാൻ കുപ്പി പൊട്ടിച്ചു ഒരെണ്ണം ഒഴിച്ച് അവൾക്ക് കൊടുത്തു. അവൾ എന്നോട് ഒരു ചിയേർസ് പറഞ്ഞു ഒറ്റവലിക്ക് അടിച്ചു. ഒരെണ്ണം കൂടെ ഒഴിച്ച് ഞാൻ അവൾക്ക് നീട്ടി എങ്കിലും അവൾ പറഞ്ഞു, “ഗ്യാപ് ഇട്ട് അടിക്കാമെടാ, ഇല്ലേൽ ഓഫ് ആകും.”
അത് ഞാൻ അടിക്കാൻ പോയെപ്പോ അവൾ പറഞ്ഞു, “ഡാ, ഇവൾക്ക് കൊടുക്ക്.”
ഞാൻ ആ ഗ്ലാസ്
💬 Comments
View all comments