0%

Chapter Title : കോമിക് ബോയ് 7 [Fang leng]

Author : Kambikathakal Read All Parts 532

അവന്റെ ഒരു തമാശ അല്ല നീ ഈ ഫൈറ്റൊക്കെ എവിടുന്നു പഠിച്ചു

പീറ്റർ :ഓ അതാണോ എന്റെ കോമിക്കിൽ ഞാൻ ഒരുപാട് ഫൈറ്റൊക്കെ ചെയ്യുന്നുണ്ട് ഞാൻ ഒരു ഹീറോ അല്ലേ

ജൂലി :എന്നാൽ പിന്നെ നിക്ക് അവനെ ആദ്യമേ ഇടിച്ചു തോല്പിച്ചാൽ പോരായിരുന്നോ എന്തിനാ ഇത്രയും ഇടി കൊണ്ടത്

പീറ്റർ :അതാ മിസ്സ്‌ ജൂലി പ്രശ്നം എന്റെ കോമിക്കിൽ കുറച്ച് ഇടി കൊണ്ടാൽ മാത്രമേ എനിക്ക് പവർ കിട്ടും എന്തായാലും മിസ്സ്‌ ജൂലി അതൊക്കെ വിട്ടേക്ക് ഞാൻ ഇപ്പോൾ ആലോചിക്കുന്നത് എന്റെ അവസ്ഥയെ പറ്റിയാ

ജൂലി :എന്തവസ്ഥ

പീറ്റർ :എന്റെ സുന്ദരമായ മുഖമൊക്കെ അവൻ ഇടിച്ചു പഞ്ചർ ആക്കിയില്ലേ ഇനി എന്നെ ആര് കല്യാണം കഴിക്കും

ജൂലി :(അതോർത്തു നീ വിഷമിക്കണ്ട നിന്നെ ഞാൻ കെട്ടികോളാം )

പീറ്റർ :എന്താ കേൾക്കുന്ന പോലെ പറ മിസ്സ്‌ ജൂലി

ജൂലി :ഹേയ് ഒന്നുമില്ല ഇതൊക്കെ രണ്ട് ദിവസം കൊണ്ട് പൊയി പോയിക്കോളും എന്ന് പറഞ്ഞതാ

പീറ്റർ :അതിരിക്കട്ടെ മിസ്സ്‌ ജൂലി എന്തൊ പറയണം എന്ന് പറഞ്ഞിരുന്നല്ലോ എന്താ അത്

ജൂലി :ഇപ്പോൾ അത് പറയാൻ പറ്റിയ സമയമല്ല ഞാൻ നിന്നോട് പിന്നീട് പറയാം

പീറ്റർ :ഞാൻ തിരിച്ചു പോകുന്നതിനു മുൻപെങ്ങാനും പറയുമോ

ജൂലി :നീ എന്തിനാ ഇപ്പോൾ പോകുന്നതിനെ പറ്റിയൊക്കെ പറയുന്നത് ഞാൻ നിന്നോട് അതിനെ കുറിച്ച് വല്ലതും ചോദിച്ചോ

പീറ്റർ :ഹമ്മോ അതിനെന്തിനാ ഇത്ര ദേഷ്യപെടുന്നത്

ജൂലി :ഞാൻ എന്ത്‌ ദേഷ്യപെട്ടെന്നാ

പീറ്റർ :ശെരി ശെരി ദേഷ്യപെട്ടില്ല പോരെ എന്തായാലും ഞാൻ ഒന്നുപോയി കിടക്കട്ടെ

ജൂലി :ശെരി

💬 Comments

View all comments