Chapter Title : കോമിക് ബോയ് 7 [Fang leng]
ഉണ്ടായിരുന്നു എനിക്ക് മിസ്സ് ജൂലി പിടിച്ചു മാറ്റിയത് കൊണ്ടാ അവന്മാർ രക്ഷപെട്ടത്
ജൂലി :എന്നെ പറഞ്ഞാൽ നിനക്കെന്താ പ്രശ്നം അവർ നിന്നെ അല്ലലോ പറഞ്ഞത്
പീറ്റർ :അത് ശെരിയാ ഞാൻ ചെയ്തത് തെറ്റായിപോയി ഇനി മിസ്സ് ജൂലിയുടെ കാര്യത്തിൽ ഇടപെടുന്നുമില്ല മിസ്സ് ജൂലിയോട് മിണ്ടുന്നുമില്ല എന്ത് ചെയ്താലും കുറ്റം എനിക്കാണല്ലോ
ജൂലി :അയ്യേ നീ എന്തിനാ ഇങ്ങനെ കുട്ടികളെ പോലെ ദേഷ്യപെടുന്നത് ഞാൻ വെറുതേ പറഞ്ഞതല്ലേ സത്യത്തിൽ അവന്മാർക്ക് നല്ലത് കൊടുക്കേണ്ടത് തന്നെയാ
പീറ്റർ :ഓ എല്ലാം പറഞ്ഞതിനു ശേഷം വെറുതേ പറഞ്ഞതാണെന്ന് ഈ മിസ്സ് ജൂലിക്ക് എന്നോട് ഒട്ടും സ്നേഹമില്ല എന്തായാലും ഒരു ഓട്ടോ പിടിക്ക് നമുക്ക് വേഗം വീട്ടിലെത്താം
ജൂലി :അത് വേണ്ട നമുക്ക് നടന്നു പോകാം.
പീറ്റർ :നടന്നു പോകാനോ എനിക്കൊന്നും വയ്യ
ജൂലി :ഞാൻ പറഞ്ഞതല്ലേ എനിക്ക് നിന്നോട് ഒരു കാര്യം പറയണമെന്ന് പോകുന്ന വഴിക്ക് ഞാൻ അത് പറയാം
പീറ്റർ :അയ്യോ അതിന്റെ കാര്യം ഞാൻ അങ്ങ് മറന്നു പോയി എന്താ മിസ്സ് ജൂലിക്ക് പറയാനുള്ളത്
ജൂലി :ശെരി ഞാൻ പറയാം പക്ഷെ അത് കേട്ട ശേഷം നീ എന്നെ കളിയാക്കരുത്
പീറ്റർ :കളിയാക്കരുതെന്നൊ എന്താ മിസ്സ് ജൂലി അത്രക്ക് കോമഡിയാണോ
ജൂലി :നീ ഒന്ന് പോയെ അതൊന്നുമല്ല
പീറ്റർ :എന്നാൽ പിന്നെ എന്താണെന്നു പറ
ജൂലി :അത് പിന്നെ
പീറ്റർ :അത് പിന്നെ
ജൂലി :എനിക്ക് നിന്നെ..
പീറ്റർ :എന്താന്നു വച്ചാൽ പറ മിസ്സ് ജൂലി
പെട്ടെന്ന് തന്നെ ഒരു ജീപ്പ് അവർക്ക് മുന്നിൽ ചീറി പറഞ്ഞു വന്നു നിന്നു
പീറ്റർ :ഏതവനാടാ അത് നിനക്കൊന്നും കണ്ണു കാണില്ലേ
അടുത്തനിമിഷം ജീപ്പിൽ നിന്ന് പുറത്ത് വന്നവരെ കണ്ട് ജൂലിയും പീറ്ററും ഞെട്ടി ഫ്രെഡ്‌ഡിയും ഗ്യാങ്ങും ആയിരുന്നു അത്
ജൂലി :പീറ്റർ ഇവൻമാരല്ലേ പാർട്ടിയിൽ വച്ച് പ്രശ്നമുണ്ടാക്കിയത്
പീറ്റർ :അതേ മിസ്സ് ജൂലി ഇവന്മാർ എന്തൊ ഉറപ്പിച്ചിട്ടുള്ള വരവാ
ജൂലി :ഇനിയിപ്പോൾ എന്ത് ചെയ്യും പീറ്റർ
പീറ്റർ :അത് തന്നെയാ ഞാനും ആലോചിക്കുന്നത്
ജൂലി :നീയല്ലേ കുറച്ച് മുൻപ് പറഞ്ഞത് ഇവന്മാരെ
💬 Comments
View all comments