Chapter Title : കോമിക് ബോയ് 8 [Fang leng]
ഇനി ഇവിടെ കിടക്കണ്ട റൂമിലേക്ക് തന്നെ പൊക്കോ
പീറ്റർ :അപ്പോൾ എനിക്ക് തിരികെ പോകാൻ തോന്നിയാലോ
ജൂലി :എങ്കിൽ അങ്ങ് പൊക്കോ
പീറ്റർ പതിയെ ചിരിച്ചുകൊണ്ട് ജൂലിയുടെ നേരെ തിരിഞ്ഞു കിടന്നു
ജൂലി :എന്തിനാ ഇങ്ങോട്ട് തിരിഞ്ഞത്
പീറ്റർ :വെറുതേ ഒരു രസം
ജൂലി :അതൊന്നും വേണ്ട മര്യാദക്ക് തിരിഞ്ഞു കിടന്നോ
ഇത് കേട്ടതോടെ പീറ്റർ മുഖം ജൂലിയുടെ അടുത്തേക്ക് കൊണ്ട് പോയി
പീറ്റർ :ജൂലി ഒരു മുത്തം തരുവോ
ജൂലി വേഗം പുറം തിരിഞ്ഞു കിടന്നു സംസാരിക്കാൻ തുടങ്ങി
ജൂലി :പീറ്റർ വെറുതേ കളിക്കല്ലേ ഇതൊക്കെ പിന്നീട് മതി മിണ്ടാതെ കിടന്നോ ഇല്ലെങ്കിൽ ഞാൻ മിണ്ടത്തില്ല
എന്നാൽ പീറ്ററിൽ നിന്ന് ഒരു മറുപടിയും ഉണ്ടായില്ല ജൂലി പതിയെ തിരിഞ്ഞു നോക്കി എന്നാൽ ജൂലി കണ്ടത് സുഖമായി ഉറങ്ങുന്ന പീറ്ററിനെ ആയിരുന്നു
ജൂലി :ദൈവമേ ഇതൊക്കെ ഇവനെ കൊണ്ട് എങ്ങനെ സാധിക്കുന്നു
ജൂലി തലയിലൂടെ പുതപ്പുമിട്ടു ഉറങ്ങാൻ തുടങ്ങി
പിറ്റേദിവസം രാവിലെ ജൂലി കോളേജിൽ പോകാനുള്ള ഒരുക്കത്തിൽ
ജൂലി :പീറ്റർ ഞാൻ ഇറങ്ങട്ടെ എനിക്ക് പോകാൻ സമയമായി
പീറ്റർ :ജൂലി പോയാൽ ഞാൻ ബോറടിച്ചു ചാകും അതുകൊണ്ട് എനിക്ക് എന്തെങ്കിലും തന്നിട്ട് പൊക്കോ
ജൂലി :എന്ത് തരാനാ നീ ഈ പറയുന്നത്
പീറ്റർ :ഇന്നലെ ഞാൻ ചോദിച്ചത് തന്നെ ഇത്ര പെട്ടെന്ന് മറന്നോ
ജൂലി :അയ്യടാ നീ ആള് കൊള്ളാമല്ലോ അതൊന്നും പറ്റില്ല
പീറ്റർ :പ്ലീസ് ജൂലി ഒന്ന് മതി പ്ലീസ്
ജൂലി പീറ്ററിനെ നോക്കി ചിരിക്കാൻ തുടങ്ങി
പീറ്റർ :എന്തിനാ ചിരിക്കുന്നത് തരാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാൽ മതി
ജൂലി :ഇവനെ കൊണ്ട് തോറ്റല്ലോ ഇങ്ങോട്ട് വാ
പീറ്റർ വേഗം ജൂലിയുടെ അടുത്തേക്കെത്തി ജൂലി പതിയെ പീറ്ററിന്റെ കവിളിൽ മുത്തമിട്ടു
പീറ്റർ :ഞാൻ കവിളിലല്ല ചോദിച്ചത് ഇന്നലത്തെ പോലെ ചുണ്ടിൽ മതി
ജൂലി :മോൻ തല്ക്കാലം ഇത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാൻ നോക്ക് എനിക്ക് പോകാൻ സമയമായി
ജൂലി കതകടച്ചു പുറത്തേക്കിറങ്ങി
അല്പസമയത്തിനു ശേഷം ജൂലിയുടെ ക്ലാസ്സ് റൂം
ക്ലാസ്സിൽ കയറിയ ഉടനെ ജൂലി റോസിന്റെ അടുത്തിരുന്നു
💬 Comments
View all comments