Chapter Title : കോമിക് ബോയ് 8 [Fang leng]
:അത് ശെരിയാ അപ്പോൾ ഓക്കേ പറയാമല്ലേ
ജൂലി :അതൊക്കെ നിന്റെ ഇഷ്ടം പിന്നെ അവന്റ കുടി നീ നിർത്തിക്കണം
റോസ് :അത് ഞാൻ നോക്കിക്കൊള്ളാം ഇനി അവൻ കുടിച്ചാൽ അവനെ ഞാൻ കൊല്ലും
ജൂലി :അപ്പോൾ അതിനൊരു തീരുമാനമായി പിന്നെ നീ എടുത്ത് ചാടിയൊന്നും ഇഷ്ടമാണെന്ന് പറയരുത് അവനെ കുറച്ചു പറ്റിച്ചിട്ട് പറഞ്ഞാൽ മതി
റോസ് :അത് പിന്നെ പറയാനുണ്ടോ അതിരിക്കട്ടെ നിന്റെയും പീറ്ററിന്റെയും കാര്യം എന്തായി
ജൂലി :അത് ഞാൻ ഇന്നലെ അവനോട് ഇഷ്ടം പറഞ്ഞു
റോസ് :എന്നിട്ടവൻ എന്ത് പറഞ്ഞു
ജൂലി :അവൻ എന്ത് പറഞ്ഞുകാണുമെന്നാ നിനക്ക് തോന്നുന്നത്
റോസ് :അത് പിന്നെ നിന്റെ മുഖം കണ്ടാൽ അറിയില്ലേ നിന്നെ അവനും ഇഷ്ടമാണെന്ന്
ജൂലി :ഉം ശെരിയാ അവനും എന്നെ ഇഷ്ടമാ ഞാൻ കുറച്ച് കൂടി മുൻപേ അവനോട് പറയേണ്ടതായിരുന്നു എന്തായാലും എല്ലം ശുഭമായി സത്യത്തിൽ ഇപ്പോൾ എനിക്ക് അവനെ പിരിഞ്ഞിരിക്കാനേ പറ്റുന്നില്ല ഇപ്പോൾ പോലും ഞാൻ അവനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്
റോസ് :ഇത്രയും കാലം എനിക്ക് ആരെയും വേണ്ട ഞാൻ ഒറ്റക്ക് മതി എന്നൊക്കെ പറഞ്ഞ ആള് തന്നെയാണോ ഇത്
ജൂലി :അതൊക്കെ അന്നത്തെ കാര്യമല്ലേ
റോസ് :ഉം ശെരി ശെരി പിന്നെ അടുത്ത ആഴ്ചയാ ഇവിടെ കാർണിവൽ വരുന്നത് നമുക്ക് പോകണ്ടേ
ജൂലി :ശെരിയാ ഞാൻ അത് ഓർത്തില്ലമൂന്ന് വർഷത്തിൽ ഒരിക്കൽ വരുന്ന കാർണിവൽ അല്ലേ കഴിഞ്ഞകാർണിവൽ ഞാനും അച്ഛനും അമ്മയും എന്ത് സന്തോഷത്തോടെയാ കണ്ടത് ഇന്ന് അവർ എന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു
ജൂലിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി
💬 Comments
View all comments