Chapter Title : കോമിക് ബോയ് 9 [Fang leng] [Climax]
ഫോർ ജൂലി ഇനി ഇത് നോക്കിക്കെ ജൂലി തന്റെ കയ്യിലെ വാച്ച് പീറ്ററിനു കാണിച്ചു
പീറ്റർ :ഇതിലെ p എന്റെ പേരായിരിക്കുമല്ലേ
ജൂലി :അതേ p ഫോർ പീറ്റർ
പീറ്റർ :ഇതൊക്കെ എപ്പോൾ ചെയ്തു
ജൂലി :അതൊക്കെ ചെയ്തു എന്താ ഇഷ്ടമായോ
പീറ്റർ ജൂലിയെ നോക്കി പതിയെ ചിരിക്കുക മാത്രം ചെയ്തു
ജൂലി :എന്താ ചിരിക്കുന്നത് നിനക്ക് ഇതൊക്കെ കളിയായിട്ടു തോന്നുന്നുണ്ടോ
പീറ്റർ :അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ എനിക്ക് ഇത് ഒരുപാട് ഇഷ്ടപ്പെട്ടു താങ്ക്സ് ജൂലി
ജൂലി :ഇത് മാത്രമല്ല ഞാൻ നമ്മുടെ ജീവിതത്തെ പറ്റി ഒരുപാട് പ്ലാൻ ചെയ്തു വച്ചിട്ടുണ്ട്
പീറ്റർ :ഞാൻ അറിയാതെയോ ഉം കൊള്ളാം എന്തായാലും പറ കേൾക്കട്ടെ
ജൂലി :നമ്മുടെ കല്യാണത്തെ പറ്റിയാ ഞാൻ ആദ്യം ചിന്തിച്ചത് പക്ഷെ നീ ഈ ലോകത്ത് ഉള്ള ആൾ അല്ലാത്തത് കൊണ്ട് നമുക്ക് ഒഫീഷ്യലായി വിവാഹം കഴിക്കാൻ പറ്റില്ല അതുകൊണ്ട് നമ്മൾ കല്യാണം കഴിക്കാതെ ഒന്നിച്ച് താമസിക്കും എന്നലും നമ്മൾ ഭാര്യ ഭർത്താക്കൻമാർ തന്നെ ആയിരിക്കും
പീറ്റർ :ഉം കൊള്ളാം ബാക്കി പറയ്
ജൂലി :പിന്നെ നമുക്ക് രണ്ട് കുട്ടികൾ മതി പിന്നെ നീയും ഞാനും ചേർന്ന് എന്റെ അച്ഛന്റെ കമ്പനികളെല്ലാം വീണ്ടും തുറന്നു പ്രവർത്തിപ്പിക്കും അങ്ങനെ ബിസ്നെസ്സ് ചെയ്തു നമ്മൾ വലിയ പണക്കാരാകും പിന്നീടുള്ള കാലം കുട്ടികളുമൊത്ത് സുഖമായി ജീവിക്കും എങ്ങനെയുണ്ട് പീറ്റർ എന്റെ ലൈഫ് പ്ലാൻ
പീറ്റർ :ഇതൊക്കെ നിന്നെ കൊണ്ട് മാത്രമേ പറ്റു ജൂലി ഗംഭീരമായിട്ടുണ്ട്
ജൂലി :എന്താ പീറ്റർ നീ അങ്ങനെ പറഞ്ഞത് നീ എന്റെ കൂടെ നിൽക്കില്ലേ
💬 Comments
View all comments