Chapter Title : കൂരാചുണ്ടിലെ ന്യുഇയർ രാവ് [മീര വിശ്വനാഥ്]
അതവളെ കൂടുതൽ ഭീതിയിലാക്കി... പ്രാണന് തുല്യം സ്നേഹിക്കുന്ന പൊന്ന് മോൻ ലഹരിയുടെ അടിമയയാകുന്നത് അവൾക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല... അന്നവർ അത്താഴത്തിന് ഇരുന്നപ്പോൾ അതികം സംസാരിച്ചില്ല. അല്പം കഴിച്ചെന്ന് വരുത്തി നബീൽ വേഗം അവന്റെ റൂമിലേക്ക് പോയി. അതൊരു പതിവില്ലാത്ത കാഴ്ചയാണ്... സാധാരണ അവൾ പാത്രം കഴുകി വെക്കുമ്പോൾ അടുക്കളയിൽ വന്നിരുന്ന് കമ്പിനി കൂടി അതിന് ശേഷം ഒരുമിച്ചിരുന്ന് അല്പം ടിവി ഒക്കെ കണ്ട് പോകുമ്പോൾ ഒരുമ്മയൊക്കെ കൊടുത്തിട്ടാണ് അവൻ മുറിയിലേക്ക് പോവാറുള്ളത്...
അടുക്കളയിലെ പണിയൊക്കെ തീർത്ത് നസീമ റൂമിലേക്ക് പോയി ഭർത്താവിനെ ഫോണിൽ വിളിച്ചു... കുറച്ചു സമയം സംസാരിച്ചു. കിടന്നിട്ട് ഉറക്കം വരുന്നില്ല... അവൾക്ക് നബീലിന്റെ പെരുമാറ്റത്തിൽ ആധി കൂടിക്കൂടി വന്നു...
വാട്‌സ്ആപ്പ് തുറന്നപ്പോൾ അവൻ online ഉണ്ട്.
ഒരു സമാധാനവും കിട്ടാത്തത് കൊണ്ട് അവൾ അവന് മെസ്സേജ് അയച്ചു..
നസീമ : നബൂ....
നബീൽ: hmm...." ഉമ്മയുടെ മെസ്സേജ് കണ്ട അവൻ ഒന്ന് മൂളുക മാത്രം ചെയ്തു..
നസീമ: നീ എന്താടാ താഴെനിന്ന് പെട്ടെന്ന് പോയത്.. എന്നോട് ദേഷ്യം ആണോ...?
നബീൽ: എനിക്കാരോടും ദേഷ്യം ഒന്നുമില്ലേ...
നസീമ : അതെന്താടാ ഒരു എവിടെയും തൊടാതെയുള്ള മറുപടി...
നബീൽ: എനിക്ക് തലവേദന ആയത് കൊണ്ടാണ്
നസീമ: hmmmm.... ആയിക്കോട്ടെ... നീ എന്നോട് എന്തൊക്കെയോ മറച്ചു പിടിക്കുന്നുണ്ട്... എന്താ എനിക്ക് നിന്റെ കാര്യങ്ങളിൽ ഇടപെട്ടു കൂടെ...? നിനക്ക് ഞാൻ ഒരു ഫ്രണ്ട് മാത്രമാണോ ഞാൻ നിന്റെ ഉമ്മയും കൂടിയല്ലേ... "
നസീമയുടെ വാക്കുകൾ ഇടറി... സത്യത്തിൽ നബീലിന്റെ ഒരു നാടകം ആയിരുന്നു അന്നത്തെ പെർഫോമൻസ്. അവനുമ്മയെ ടെസ്റ്റ്
💬 Comments
View all comments