Chapter Title : കൂരാചുണ്ടിലെ ന്യുഇയർ രാവ് [മീര വിശ്വനാഥ്]
നൽകി. നെറ്റ് ഓഫ് ചെയ്തു.
**************
ന്യുഇയർ…
സംഭവ ബഹുലമായ വർഷം അവസാനിക്കുന്നു.. സാധാരണ നബീൽ ന്യൂഇയർ ആഘോഷിക്കാറൊന്നും ഇല്ല. എന്നാൽ ഇത്തവണ അവന്റെ കോളജ് മേറ്റ്‌സ് കുറച്ചു പേർ ചേർന്ന് ഒരു ന്യൂഇയർ പാർട്ടി വെക്കാൻ തീരുമാനിച്ചു. അവസാന വർഷക്കാരുടെ സംഘാടനമാണ്. അവരുടെ ഒരുമിച്ചുള്ള അവസാന ന്യുഇയർ ആയത് കൊണ്ട് എല്ലാവരും പങ്കെടുക്കാൻ ആവേഷത്തിലായി.. കോളേജ്നടുത്തുള്ള പ്രൈവറ്റ് പ്രോപ്പർട്ടിയിലാണ് ആണ് പ്രോഗ്രാം. എങ്കിലും ഉമ്മയെ തനിച്ചാക്കി പരിപാടിക്ക് പോകാൻ നബീലിന് താല്പര്യം ഇല്ലായിരുന്നു.
"ഞാൻ പോകുന്നില്ല ഉമ്മാ... "
"അതെന്താണ്... ??"
"ഉമ്മ തനിച്ചല്ലേ... പ്രോഗ്രാം ഒത്തിരി ലൈറ്റാവും. ചിലപ്പോൾ രാവിലെയെ വരാൻ പറ്റൂ... "
"അതെന്താടാ നിങ്ങൾക്ക് ന്യുഇയർ രാവിലെ വരെ ഉണ്ടാകുമോ... പന്ത്രണ്ട് മണി ആയാൽ മടങ്ങിക്കൂടെ...? "
"എല്ലാ കൂട്ടുകാരും ഉള്ളതല്ലേ ഉമ്മാ... ഓരോ പ്രോഗ്രാം ഒക്കെ ആയി സംഭവം ലൈറ്റ് ആകും... "
"എനിക്കറിയാം നിങ്ങളുടെ പ്രോഗ്രാ ഒക്കെ... കള്ളുകുടി ആയിരിക്കും... " വല്ലപ്പോഴും ബീയർ അടിക്കുന്നത് മാത്രമാണ് അവന്റെ ലൈഫിൽ നടന്നിട്ടുള്ളൂ... അത് ഉമ്മ എങ്ങനെ മനസിലാക്കി... നബീൽ അന്തം വിട്ടു... "
"ഞാൻ കള്ളു കുടിക്കാറൊന്നും ഇല്ല ഉമ്മച്ചീ... "
"ബിയർ കള്ള് അല്ലാലോ... നീ എന്താ കരുതുന്നത് എനിക്കൊന്നും അറിയില്ല എന്നാണോ... കൂര്ഗില് പോയാൽ നീയും ഇത്താത്തയുടെ മക്കളും ചേർന്ന് ഒപ്പിക്കുന്ന കുരുത്തക്കേടുകൾ ഞങ്ങൾ അറിയില്ല എന്നാണോ കരുതുന്നത്... "
നബീൽ അക്ഷരാർത്ഥത്തിൽ പകച്ചു പോയി... അത്...പിന്നെ.... അവൻ വിക്കി...
"Hmmmmmmm..... നസീമ ഒന്ന് ഇരുത്തി മൂളി...
പൊയ്ക്കോ... പൊയ്ക്കോ... ഞാൻ കാരണം ആഘോഷം മുടക്കണ്ട...
💬 Comments
View all comments