Chapter Title : കൂട് 2 [Rekha]
നല്ല വെള്ളമടിയായി ,അച്ഛൻ കിടക്കാൻ പോയിട്ടുപോലും ശ്യാം വേണ്ടന്നുപറഞ്ഞിട്ടും അവനെ കുടിപ്പിക്കുന്നതിൽ സാഗറിന് പ്രത്യക താല്പര്യംപോലെ എനിക്ക് തോന്നി .അതുകണ്ടുകൊണ്ടു ശിൽപക്ക് സഹിക്കുന്നില്ല . അവൾ അവിടെനിന്നുംമാറി വിളിക്കാൻ തുടങ്ങിയപ്പോൾ അവൾ കാണാതെ ഞാൻ പിന്നിൽനിന്നു .അതിൽനിന്നും എനിക്ക് മനസ്സിലായി പ്ലാനിംഗ് ആണെന്ന്
നടക്കാൻപോലും ആവതില്ലാത്തപോലെയാണ് ശ്യാം നടന്നിരുന്നത് , എന്നിട്ടും മുകളിലെ റൂമിലാണ് അവൻ കിടന്നിരുന്നത്
രാത്രി കുറച്ചു കഴിഞ്ഞു ശില്പ പതിവുപോലെ അവരുടെ റൂമിലേക്ക് പോകുമ്പോൾ ഞാൻ കുറച്ചുനേരം ശ്യാമിനെ കാത്തിരുന്നു കുറെ നേരമായിട്ടും അവനെ കാണാത്തതിനാൽ ഞാൻ മുറിയിലേക്ക് പോയി ,ഇരുട്ടായതിനാൽ ഞാൻ ചാരിയ വാതിൽ ശബ്ദമില്ലാതെ തുറന്നു
റൂമിനുള്ളിലും പിന്നെ വാഷ്‌റൂമിലും അവനെ തിരിഞ്ഞൂ ,ഞാൻ കരുതിയിരുന്നത് അവൻ എന്നെ പറ്റിക്കാൻ ഒളിച്ചിരിക്കുകയാകും എന്നാണ് പക്ഷെ അവനെ അവിടെയൊന്നും കാണാനില്ല .ഒരുപക്ഷെ ശിൽപയുടെ റൂമിൽ ഉണ്ടാകുമോ ? ഞാൻ അതിനാൽ അവളുടെ റൂമിൻ്റെ വാതിൽ ഞാൻ ഒന്ന് തുറക്കാൻ നോക്കി പതിവുപോലെ ലോക്കാണ് .അത് എന്താണെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ
വരാൻ നോക്കിയപ്പോളാണ് അവളുടെ വാതിലിനടിയിലായി ഒരു പേപ്പർ തള്ളിവെച്ചപ്പോലെ ഞാൻ അതെടുത്തു ,വേറെരാൾക്കു എഴുതിയത് വായിക്കുന്നത് ശരിയല്ലെന്നറിയാം എങ്കിലും ഞാൻ വായിച്ചു
എൻ്റെ ശില്പമോൾക്ക്
കുറച്ചു കാര്യങ്ങൾ പറയണമെന്നുണ്ട് ,പക്ഷെ ഏട്ടന് ഇപ്പോൾ പറയാൻ കഴിയുന്നില്ല നിന്നോടും അച്ഛനോടും യാത്രചോദിക്കാതെ ഞാൻ ഒരിടംവരെ പോകുകയാണ് അത് നീയൊന്നും അമ്മയെയും മനസ്സിലാക്കണം ഞാൻ വരുന്നവരെ അവരുടെ കാര്യം നീ നോക്കണം ഇനി കാണുമ്പോൾ എല്ലാം പറഞ്ഞുതരാം ...
എന്തുപറ്റി പെട്ടന്നവന് ... എനിക്ക് ഒരു കിട്ടുന്നില്ല ... ഞാൻ എൻ്റെ റൂമിലേക്ക് വന്നപ്പോൾ
💬 Comments
View all comments