0%

Chapter Title : കൂട്ടുകാരന്റെ അമ്മ [Smitha]

Author : സ്മിത Read All Parts 50.7K

നോക്ക്.."

ഒരു പേജിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്ദ്രാണി പറഞ്ഞു.

"പോസ്റ്റ് ട്രോമാറ്റിക് മൾട്ടി പാരനോയിക് ആൻഡ് സ്ട്രെസ് ഡിസോർഡർ എന്നാണു ലത്തീഫായുടെ രോഗത്തിന്റെ പേര്..."

പേപ്പറിൽ വിരൽ തൊട്ട് ഇന്ദ്രാണി പറഞ്ഞു.

"വളരെ റെയർ ആയ ചികിത്സ കിട്ടിയില്ലെങ്കിൽ എന്തും സംഭവിക്കാവുന്ന ഗുരുതര രോഗം!"

സന്ദീപ് ഭയചകിതനായി.

"വളരെ ക്രിയേറ്റിവായ ആളുകൾ ഐ മീൻ സയൻറ്റിസ്റ്റ്സ് ,റൈറ്റേഴ്‌സ് ...ഇങ്ങളെയുള്ളവർക്ക് വളരെ ഡെഡ്‌ലി ആയ സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകുമ്പോൾ മാത്രം സംഭവിക്കുന്ന ഒരു സൈക്കോസിസ് കണ്ടീഷനാണ് ഈ അസുഖം!"

"ഈശ്വരാ!"

ഹേമലത പറഞ്ഞു.

"ഫാത്തിമ വളരെ ക്രിയേറ്റിവ് ആയിരുന്നു ..ഞങ്ങൾക്ക് എല്ലാം ഇഷ്ടമായിരുന്നു ...അന്യ മതസ്ഥയായിരുന്നിട്ടുകൂടി അവൾ ഞങ്ങളുടെ ഫാമിലിയിൽ വരുന്നതിന് ഞങ്ങൾക്ക് എതിർപ്പുണ്ടായിരുന്നില്ല...ബിക്കോസ് വി ആൾ ലവ് ഹേർ..."

ഇന്ദ്രാണി ഒന്ന് നിർത്തി.

"പക്ഷെ രവി ,,രവിയുടെ മരണം ...അത് ...അവളെ ഒരു പാരനോയിക്കാക്കി...ഷി വാസ് ടോട്ടലി ഷാറ്റെഡ് ..ഒരു ആഴ്ച്ച മുമ്പ് ...ചികിത്സയിൽ വളരെ പുരോഗതി കാണിച്ചിരുന്ന സമയത്ത് പെട്ടെന്നൊരു ദിവസം അവളെ കാണാതായി...ഞാനും ലത്തീഫയുടെ പേരന്റ്റ്സും അവളെ അന്വേഷിക്കാൻ ഒരു സ്ഥലവും ബാക്കിയില്ല...അപ്പോഴാണ് ...എഫ് ബി യിൽ ആ ഒരു പോസ്റ്റ് കാണുന്നത്...ഹോ! അപ്പോൾ ഉണ്ടായ ഒരു സന്തോഷം...!"

ഇന്ദ്രാണി പേജുകൾ മറിച്ചു.

പെട്ടെന്ന് സുന്ദരനായ ഒരു ചെറുപ്പക്കാരന്റെ ചിത്രം സന്ദീപും ഹേമലതയും കണ്ടു.

"ഇതാണ് രവി...ലത്തീഫയുടെ ..."

"നോ!"

പെട്ടെന്ന് സന്ദീപ് പറഞ്ഞു.

"രവി ഇതല്ല ..എന്നോട് പറഞ്ഞത് രവിയ്ക്ക് എന്റെ പോലെ ഫേസ് ആണെന്നാണ്...മാത്രമല്ല മാഡത്തിന്റെ വീടിന്റെ വാളിൽ ആ ചിത്രവുമുണ്ട്...എന്റെ പോലെ ..."

ഇന്ദ്രാണി ചിരിക്കാൻ ശ്രമിച്ചു.

"സന്ദീപ് ..."

അവൾ

💬 Comments

View all comments