0%

Chapter Title : കൂട്ടുകാരന്റെ അമ്മ [Smitha]

Author : സ്മിത Read All Parts 39.2K

ഒറ്റ വാശിയിലും. അന്ന് മണിക്കുട്ടന്റെ 'അമ്മ അങ്ങനെ പറഞ്ഞപ്പോൾ രണ്ടാമതൊന്നാലോചിക്കാതെ ലാലച്ചൻ മണിക്കുട്ടനെയും തന്റെയൊപ്പം കൂട്ടുകയായിരുന്നു. ഏത് തരം കൃഷിപ്പണിയും ചെയ്യും എന്ന് ഭവാനിയമ്മ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് എന്ന് തെളിയിക്കുന്നതായിരുന്നു മണിക്കുട്ടൻ ലാലച്ചന്റെ പറമ്പിൽ ചെയ്തത്. സ്വഭാവത്തിന്റെ കാര്യത്തിലും അവനെ അവർക്കൊക്കെ ബോധിച്ചു. അധികം സംസാരിക്കില്ല. എപ്പോഴും പുഞ്ചിരിക്കും. ലിസിയേയോ ജിസ്മിയേയോ വഴിയേ പോകുന്ന ഒരു സ്ത്രീയുടെ നേർക്കോ വായ് നോട്ടവുമില്ല.അന്ന് അവർ അങ്ങനെ ഒക്കെയാണ് പറഞ്ഞത്. വീടിനു പുറത്ത് ഒരു സ്റ്റോർ റൂം പോലെ ചെറിയ കെട്ടിടമുണ്ടായിരുന്നു.. രണ്ടു ചെറിയ മുറികളുണ്ടതിൽ അവിടെ പണ്ട് തേങ്ങയും അടയ്ക്കയും റബ്ബർ ഷീറ്റുമൊക്കെ സൂക്ഷിച്ചിരുന്നതാണ്. അവയൊക്കെ ഒരു മുറിയിലേക്ക് മാറ്റി മറ്റൊരു മുറി അവനുവേണ്ടി ഒരുക്കുകയായിരുന്നു. അത് മതിയോ എന്ന് ചോദിച്ചപ്പോൾ നിഷ്ക്കളങ്കമായ ഒരു ചിരിയായിരുന്നു ഉത്തരം.

കറിയുണ്ടാക്കി കഴിഞ്ഞ് ലിസി ജിസ്മിയെ വിളിച്ചു.

"മോളെ ..വാ ..കഴിക്കാൻ എടുത്ത് വെക്ക്,"

"മമ്മി തന്നെയങ്ങു എടുത്ത് വെച്ചാ മതി,"

പിണക്കം വിട്ടുമാറാതെ അവൾ പറഞ്ഞു.

"ശരി!"

ലിസി ചിരിച്ചു.

"എന്റെ മോള് കൊച്ച് കുഞ്ഞല്ലേ! മമ്മി ഇനി വായിൽ വെച്ച് ഊട്ടാം കേട്ടോ!"

ആ സ്വരത്തിലെ വാത്സല്യവും സ്നേഹവും ഈണവും ജിസ്മിയെ സ്പർശിച്ചു. ചിരിയമർത്തി അവൾ എഴുന്നേറ്റു. അടുക്കളയിലേക്ക് ചെന്നു.

"ങ്ഹേ!"

അവളെക്കണ്ട് കളിയാക്കുന്നത് പോലെ ലിസി ചിരിച്ചു.

"മമ്മിയെ ഹെൽപ്പ് ചെയ്യാൻ വന്നോ?"

"ഓഹോ!"

ഷെൽഫിൽ നിന്ന് പ്ളേറ്റുകൾ എടുത്തുകൊണ്ട് ജിസ്മി വെല്ലുവിളിക്കുന്നത് പോലെ ലിസിയെ നോക്കി.

"സാമ്പാറിന് പച്ചക്കകറികൾ ഒക്കെ അരിഞ്ഞു തന്നത് ആരാ?"

"എന്റെ പൊന്നുമോൾ!"

"മെഴുക്ക്പെരട്ടി ഉണ്ടാക്കാൻ പയറാരാ അരിഞ്ഞെ?"

💬 Comments

View all comments