0%

Chapter Title : കൂട്ടുകാരന്റെ അമ്മ [Smitha]

Author : സ്മിത Read All Parts 39.7K

ഹേമന്ത് ആണേൽ എന്നെ എപ്പഴും അങ്ങനാ വിളിക്കുന്നെ! ഹേമലതയല്ല സുമലത എന്ന് ...! ഞാൻ അവനോട് അന്നേരമൊക്കെ വഴക്കുണ്ടാക്കും!"

"വഴക്കോ?"

മുടി ചീക്കഴിഞ്ഞ് കണ്ണാടിക്ക് മുമ്പിലെ പ്ലാസ്റ്റിക് കേസിനുള്ളിൽ ചീപ്പ് തിരികെ വെച്ച് കൊണ്ട് സന്ദീപ് ചോദിച്ചു.

"പിന്നല്ലാതെ!"

ഹേമലത പറഞ്ഞു.

"എന്നെക്കണ്ടാൽ സുമലതയെപ്പോലെയാണ് എന്ന് പറഞ്ഞാൽ എനിക്ക് ഒരു മലയാളി ലുക്ക് ഇല്ല എന്നല്ലേ? കന്നഡക്കാരത്തിയുടെടെയോ ആന്ധ്രാക്കാരീടെയോ ലുക്കാണെന്നല്ലേ? ഇവിടെ ഇഷ്ടം പോലെ കാവ്യാമാധവൻമാരും ഭാവനമാരും ഒക്കെ ഉള്ളപ്പോൾ നിങ്ങളൊക്കെ എന്തിനാ വെറുതെ കള്ളവണ്ടി കയറി ചുമ്മാ കർണ്ണാടകത്തേക്ക് ഒക്കെ പോകുന്നെ?"

ഹേമലതയുടെ വാക്കുകൾ സന്ദീപിൽ ചിരി ഉണർത്തി.

"ഭഗവതിക്കാണ് പൂക്കൾ,"

പൂവിറുക്കുന്നത് നോക്കി നിന്ന സന്ദീപിനോട് അവൾ പറഞ്ഞു.

"മോന് പ്രോബ്ലം ഉള്ള ടൈം അല്ലെ? നന്നായി പ്രാർത്ഥിക്കണം കേട്ടോ,"

അവൻ തല കുലുക്കി.

ചുവരിലെ ഭഗവതിയുടെ ചിത്രത്തിലേക്ക് നോക്കിയാ ഹേമലത ഒരു നിമിഷം നടുങ്ങി.

"എന്താ ആന്റ്റി?"

അത് കണ്ട് അവൻ ചോദിച്ചു.

"ഒന്നുമില്ല മോനെ,"

പെട്ടെന്ന് കണ്ണുകൾ മാറ്റിക്കൊണ്ട് അവൾ പറഞ്ഞു.

"ഭഗവതീടെ ഫോട്ടോയിൽ തീ പിടിച്ചത് പോലെ ..അങ്ങനെ എന്തോ പെട്ടെന്ന് കണ്ടു ...ജസ്റ്റ് ഒരു തോന്നൽ!"

സന്ദീപ് കണ്ണുകൾ മാറ്റി ചിത്രത്തിലേക്ക് നോക്കി.

ഒരു നിമിഷാർദ്ധം അവനും തോന്നി അങ്ങനെ!

എന്തായിരിക്കാം കാരണം?

ഇന്ദ്രാണി എക്‌സോർസിസം തുടങ്ങിക്കാണുമോ എന്റെ ഈശ്വരാ!

അവൻ ഉത്ക്കണ്ഠയോടെ ചിന്തിച്ചു.

"പോകാം ആന്റി?"

മുറ്റത്തേക്കിറങ്ങി അവൻ ബൈക്ക് വെച്ചിരുന്ന പോർച്ചിലേക്ക് നടന്നു.

ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവൻ ഹേമലതയുടെ അടുത്തെത്തി നിർത്തി.

ഹേമലത അവന്റെ പിമ്പിൽ ഇരുന്നു.

"തിരിച്ച് വന്നിട്ട് ലിസീടെ വീട്ടിൽ പോയാ

💬 Comments

View all comments