Chapter Title : ❣️ കൂട്ടുകാരന്റെ ചേച്ചി ❣️ [ചെകു]
ആശ്വാസം.
പിറ്റേ ദിവസം ഞാൻ കോളേജിൽ പോയി തിരിച്ചു വരുന്ന വഴി ചേച്ചിയുടെ ഓഫീസിന് താഴെ വെയിറ്റ് ചെയ്തു. 5 മണി ആയപ്പോൾ ചേച്ചി ഇറങ്ങി വന്നു.
ചേച്ചി: എന്താ ഇവിടെ?
ഞാൻ: എന്റെ കോളേജ് ഇവിടെ അടുത്താണ്. തിരിച്ചു പോകുമ്പോൾ ചേച്ചിയുടെ കാര്യം ഓർത്തു. ചേച്ചിയെ പിക്ക് ചെയ്യാൻ വന്നതാ.
ചേച്ചി: ശരി, പോകാം. നിനക്ക് എന്നും വരൻ പറ്റുമോ എന്നെ പിക്ക് ചെയ്യാൻ? ബസിൽ നല്ല തിരക്കാടാ, അതാ.
ഞാൻ: അതിന് എന്താ ചേച്ചി. ഞാൻ എന്നും രാവിലെ കോളേജിലേക്ക് പോകുമ്പോൾ പിക്ക് ചെയ്യാം. തിരിച്ചു പോകുമ്പോഴും നമുക്ക് ഒരുമിച്ചു പോകാം.
അങ്ങനെ രാവിലെ ഒരു 9 മണിക്ക് ഞാൻ ചേച്ചിയുടെ വീട്ടിൽ ചെല്ലാൻ തുടങ്ങി. ചേച്ചിയെ പിക്ക് ചെയ്യും. തിരിച്ചു 5 മണിക്ക് ചേച്ചിയെ പിക്ക് ചെയ്ത് 5.30 ക്ക് വീട്ടിൽ എത്തും.
പിന്നെ ചേച്ചിയുടെ വീട്ടിൽ വൈഫൈ ഉള്ളത് കൊണ്ട് ഞാൻ എന്റെ ലാപ്പ് എടുത്ത് അവിടെ ചേച്ചിയുടെ അമ്മ വരുന്ന വരെ അവിടെ ഇരിക്കും. ഒരു 9 മണിയോടെ അമ്മ വരും, ഞാൻ തിരിച്ച് പോരും.
അതുവരെ ഞാൻ ചേച്ചിയെ അടുക്കളയിലും മറ്റും സഹായിക്കും. ചേച്ചി ജോലി കഴിഞ്ഞു വന്നാൽ കുളിച്ച് ചുരിദാർ മാറി നൈറ്റി ഇടും.
നൈറ്റി നല്ല ചുരിദാർ കട്ട് നൈറ്റി ആയത് കൊണ്ട് കാണാൻ നല്ല രസമാണ്. പിന്നെ എനിക്ക് ചായ വച്ചുതരും. 9 മണി വരെ ചേച്ചിയുടെ കൂടെ. സമയം പോകുന്നത് അറിയില്ല.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ചേച്ചി നാളെ രാവിലെ നേരത്തെ
💬 Comments
View all comments