Chapter Title : കൂട്ടുകാരന്റെ ദാമ്പത്യം രക്ഷിച്ചു 10 [Night King] [Climax]
പാക്കറ്റ് എടുത്ത് ഒരെണ്ണം ചുണ്ടിൽ വെച്ചു. ഞാൻ പാക്കറ്റ് നീട്ടിയതും രേവതി സ്വാഭാവികമായി ഒരെണ്ണം എടുത്ത് ചുണ്ടിൽ വെച്ച് ലൈറ്റർ വാങ്ങി കത്തിച്ചു.
ഞങ്ങൾ പുക പുറത്തേക്ക് വിട്ടു കൊണ്ടിരിക്കുമ്പോഴാണ് അഞ്ജലി അപ്രതീക്ഷിതമായി കൈ നീട്ടിയത്.
"രാഹുൽ... എനിക്കും ഒരെണ്ണം താ..."
ഞാൻ ഒരു നിമിഷം ഒന്ന് സംശയിച്ചെങ്കിലും പാക്കറ്റ് അവൾക്ക് നേരെ നീട്ടി. ശ്രീജിത്ത് അത്ഭുതത്തോടെ അഞ്ജലിയെ നോക്കി. അവൾ അതിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് വളരെ സ്റ്റൈലിഷായി ചുണ്ടിൽ വെച്ചു.
ഞാൻ ലൈറ്റർ നീട്ടിയപ്പോൾ അവൾ അത് കത്തിച്ച് ഒരു പ്രൊഫഷണലിനെപ്പോലെ ആഴത്തിൽ പുക ഉള്ളിലേക്കെടുത്ത് പതുക്കെ പുറത്തേക്ക് വിട്ടു. അവൾ സിഗരറ്റ് പിടിച്ചിരിക്കുന്ന രീതിയും ആ പുക വിടുന്ന സ്റ്റൈലും കണ്ടാൽ അവൾക്ക് ഇതൊരു പുതിയ കാര്യമല്ലെന്ന് ആർക്കും മനസ്സിലാകും.
ശ്രീജിത്ത് കണ്ണ് തള്ളി ചോദിച്ചു: "ഡീ... നീ ഇതെപ്പോൾ തുടങ്ങി? കണ്ടിട്ട് ഇന്നും ഇന്നലെയും ഒന്നും അല്ലെന് മനസിലായി !" ഇത് അവന് പതുക്കെ ആണ് അവളോട് ചോദിച്ചത്.
അഞ്ജലി കുസൃതിയോടെ ഒന്ന് ചിരിച്ചിട്ട് അവനിലേക്ക് പതുക്കെ ചാഞ്ഞു. എന്നിട്ട് അവളുടെ ചുണ്ടുകൾ ശ്രീജിത്തിന്റെ ചെവിയോട് ചേർത്ത് വളരെ പതുക്കെ മന്ത്രിച്ചു:
"ശ്രീ... പണ്ട് കോളേജിൽ പഠിക്കുന്ന സമയത്ത് ജോമോനും മൃദുലും ഒക്കെയായി റൂമിൽ ഒത്തുചേരുമ്പോൾ അവർക്കൊപ്പം ഞാനും സ്ഥിരമായി വലിക്കാറുണ്ടായിരുന്നു... പിന്നെ കല്യാണം കഴിഞ്ഞിട്ടും നീ കാണാതെ ഞാൻ പലപ്പോഴും രഹസ്യമായി വലിച്ചിട്ടുണ്ട്.
എന്തോ ഒരു ഇഷ്ടം വിട്ടു കളയാന് തോന്നീല.."
തന്റെ ഭാര്യ ഇത്രയും കാലം തന്നിൽ നിന്നും മറച്ചുവെച്ച ഇത് കേട്ടപ്പോൾ ശ്രീജിത്തിന് ദേഷ്യമല്ല വന്നത്,
💬 Comments
View all comments