Chapter Title : കൂട്ടുകാരൻ്റെ പെങ്ങൾ എൻ്റെ കാമുകി [Sharath]
നേരം കൂടി കഴിഞ്ഞ് പോയാൽ പോരേ?" ഞാൻ ചെറിയൊരു നിരാശയോടെ ചോദിച്ചു.
അവൾ എന്റെ മുഖത്തേക്ക് നോക്കി കുസൃതിയോടെ ചിരിച്ചു. "മാഷിന് ഇനിയും ഇവിടെ നിന്നിട്ട് എന്തിനാ?" അവളുടെ വാക്കുകളിൽ ഒരുതരം വെല്ലുവിളി കലർന്നിരുന്നു.
അപ്പോഴാണ് അന്ന് ഞാൻ എന്റെ ഉദ്ദേശ്യമായി പറഞ്ഞ ഉമ്മയുടെ കാര്യം ഓർമ്മ വന്നത്. അവളുടെ ചോദ്യത്തിന് മറുപടിയായി ഞാൻ അവളുടെ മുഖത്തേക്ക് നോക്കി പതിയെ പറഞ്ഞു, "ഒരു കാര്യം കൂടെയുണ്ട് മെഹ്റിൻ, കെട്ടിപ്പിടിച്ചൊരു ഉമ്മ... മറന്നുപോയോ എന്റെ ഉദ്ദേശം എന്താണെന്ന്?"
അവളുടെ കണ്ണുകൾ ഒരു നിമിഷം വിടർന്നു, മുഖത്ത് വീണ്ടും ഒരു നാണം കലർന്ന ചിരി വിരിഞ്ഞു.
"അയ്യട മോനേ, അതൊന്നും നടക്കില്ല ഇവിടെ! അതും പബ്ലിക് ആയിട്ട്," മെഹ്റിൻ കണ്ണിറുക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. അവളുടെ വാക്കുകളിലെ കുസൃതി എനിക്കിഷ്ടപ്പെട്ടു.
"പബ്ലിക് ഒന്നുമല്ല ഇത്. കോഫി ഷോപ്പ് മാത്രമല്ലല്ലോ, ഇതിന്റെ മുകളിൽ കൂൾ ബാറുമുണ്ട്. നമ്മുക്കങ്ങോട്ട് കയറിയിരുന്നാൽ ചെറിയ ക്യാബിൻ കിട്ടും, അങ്ങോട്ട് പോവാം," ഞാൻ പ്രതീക്ഷയോടെ പറഞ്ഞു.
അവൾ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. ഞങ്ങൾ മുകളിലത്തെ കൂൾ ബാറിൽ ചെന്നിരുന്ന് ഐസ് ക്രീം ഓർഡർ ചെയ്തു. അധികം വൈകാതെ തന്നെ അത് കിട്ടുകയും ചെയ്തു.
ഞങ്ങളുടെ ഹൃദയമിടിപ്പ് നല്ലതുപോലെ കൂടിയിരുന്നു. എനിക്ക് അവളെയും അവൾക്ക് എന്നെയും നോക്കാൻ നല്ല പരിഭ്രമം തോന്നി. ആ ചെറിയ ക്യാബിന്റെ സ്വകാര്യതയിൽ ഞങ്ങൾ പരസ്പരം വാക്കുകൾക്കായി കാത്തുനിന്നു.
ഞാൻ അവളോടായി പതിയെ ചോദിച്ചു: "തനിക്ക് സമ്മതമാണെങ്കിൽ മാത്രമേ ഞാൻ തൻ്റെ ദേഹത്ത് തൊടുള്ളൂ . അതുകൊണ്ട് താൻ പറ." എന്റെ ശബ്ദത്തിൽ ചെറിയൊരു വിറയൽ
💬 Comments
View all comments