Chapter Title : കൂട്ടുകാരി ശാലു : ഒരു മൂന്നാർ യാത്ര 3 [Axd]
ഞങ്ങൾ ഒന്നാണ്.
ചിന്തകൾ കടന്നു പോയതും ഞാൻ മിനിയേച്ചിടെ റൂമിലേക്ക് കേറി ചെന്നതും ഒരുമിച്ചായിരുന്നു..
ശാലുവും മിനിയേച്ചിയും എന്തോ പറയുന്നുണ്ടാർന്നു... കേറി ചെന്ന എന്റെ അടുത്തേക്ക് കരഞ്ഞു കൊണ്ട് ശാലു കെട്ടി പിടിച്ചു.
മിനിയേച്ചിടേം കണ്ണ് നിറയുന്നത് ഞാൻ കണ്ടു.
ഞാൻ മിനിയേച്ചിടെ അടുത്തേക്ക് ചെന്നു,
" എനിക്ക് എനിക്ക്... "
തൊണ്ടയിലെ വെള്ളം വറ്റിയിരുന്നു, വിക്കലോടെ അതു പറഞ്ഞു തീർത്തു.
" ഇഷ്ടമാണ്... "
തിരിച്ചൊന്നും പറഞ്ഞില്ല, കണ്ണീരു മാത്രമാണ് ആ മുഖത്ത്.
മിനിയേച്ചിടെ കണ്ണുകൾ ഞാൻ തുടച്ചു.
" കരയല്ലേ.... "
കുറച്ചു നേരത്തേക്ക് ഞങ്ങൾ ഒന്നും മിണ്ടിയില്ല. ശാലു എന്നെ വട്ടം പിടിച്ചിരിക്കുവാണ്.
" ഡാ.. "
എന്തോ മിനിയേച്ചി പറയാൻ വന്നു...
വാക്കുകൾ മുറിഞ്ഞു പോയിരുന്നു.
ശാലുനെ മിനിയേച്ചിടെ അപ്പുറത്തായി ഇരുത്തി.
" പഠിപ്പൊക്കെ കഴിയട്ടെ നമുക്ക് ആലോചിക്കാം ... "
മിനിയേച്ചിടെ വാക്കുകൾ ഒരു കണ്ണീരിൽ കുതിർന്ന പുഞ്ചിരിയോടെയാണ് സ്വീകരിച്ചത്.
കുറച്ചു നേരം ബെഡിൽ ഇരുന്നു.
നേരം ഇരുട്ടി തുടങ്ങിയിരുന്നു, കൂടെ ഉള്ളവരെല്ലാം ഔട്ടിങ് നു പോയിരുന്നു.
മിനിയേച്ചിനേം വിളിച്ചു ഞങ്ങൾ പുറത്തേക്കിറങ്ങി. ഒരു കൈ ഞാനും ഒരു കൈ ശാലുവും കോർത്ത് പിടിച്ചിട്ടുണ്ട്.
അടുത്ത് കുറച്ചു കടകളുണ്ട്,കടയിലൊക്കെ ഒന്നു കേറി നോക്കാമെന്നു കരുതി.
തൊട്ടടുടുത്ത് ദാ ഒരു പെട്ടികടയുടെ മുന്നിൽ നമ്മുടെ മേജർ അങ്കിൾ.
തമിഴ്നാട്ടിലെ ബിവറേജാണ്... ഒരു പെട്ടി നിറയെ വാങ്ങുന്നുണ്ട്. അപ്പോ ഇന്നും ഇന്നലത്തെത്തിനേക്കാൾ ഉഷാറാവും.
മിനിയേച്ചി : ഡാ നീ അതൊന്നും എടുത്ത് കുടിക്കണ്ടാട്ടോ.
" ആ ശെരിയാ ഇന്നലെ എന്താർന്നു പുകില്. " മിനിയേച്ചിയും ശാലുവും ചിരിയായി.
ആകെ ഒന്നു റിഫ്രഷ് ആയിട്ടുണ്ട്... എല്ലാം മറന്നു പണ്ടത്തെ പോലെ ജോളിയാണിപ്പോ.
എല്ലാവരും റൂമിലേക്കേത്തി തുടങ്ങി. അവിടത്തെ പോലെയല്ല ഇവിടെ റൂമുകൾ കുറച്ചു അധികമുണ്ട്. ഞങ്ങൾ 36 പേർക്കും കൂടി ആ റിസോർട്ട് ഫുള്ളായി 2 ഡെയ്‌സിലേക്ക് എടുത്തേക്കുവാണ്.
ഇന്നു രാത്രിയെന്തായാലും അടിപൊളിയായിരിക്കും.
പുറത്ത് പോയി വന്നു സോനയേച്ചിയും ചാന്ദിനിയും എന്തൊക്കെയോ കണക്കു കൂട്ടാലിലാണ്.
അമ്മ വന്നപ്പോൾ
മിനിയേച്ചി അമ്മേടെ കൂടെ പോയി. ഞങ്ങൾക്ക് സൊള്ളാൻ
💬 Comments
View all comments