Chapter Title : കൂട്ടുകാരി [story teller]
ഇടക്കെല്ലാം മെസ്സേജിങ് ഉണ്ട്.... ഒരു കമ്മ്യൂണികേഷൻ രഹസ്യമായി നടക്കുന്നുണ്ട്....
ഗോകുലിന്റെ അടുത്താണ് ഞാൻ ഇരിക്കുന്നത്.... കള്ളന്മാരിൽ കള്ളനായ എനിക്കിതൊക്കെ പെട്ടെന്ന് മനസ്സിലാവുമല്ലോ....
ഹമ്മ്... ഈശ്വര ... ഇനി ഇവൻ കൊണ്ട് പോകുമോ..നാറി .... എനിക്കാകെ അസൂയ ആയി...
ഞാൻ ചിലപ്പോ രാത്രി നോക്കുമ്പോ രാത്രി രണ്ടിനേം ഒരേ സമയം ഓൺലൈൻ കാണാം!!!!!!
എനിക്കാണെങ്കിൽ ആകെ ടെൻഷൻ ആയി...
പക്ഷെ ദൈവം എന്റെ കൂടെ ആയിരുന്നു....
അടുത്ത ആഴ്ച വരുമ്പോ... അവൾ നൈസ് ആയി അവനേം ഒഴിവാക്കുന്നുണ്ട്.... അവനാണേൽ ആകെ ടെന്ഷനോടെ അവളുടെ വായിലേക്ക് നോക്കി ഇരിപ്പുണ്ട്...
മുമ്പ് എന്ത് ജാഡ ആയിരുന്നു.... ഇപ്പൊ അവളുടെ അറ്റെൻഷൻ കിട്ടാനായി ... അവളുടെ ചെരുപ്പ് നക്കാനും മടിയില്ല,... പതറ്റിക് ....
എന്തായാലും അളിഞ്ഞു അവളുടെ പിറകെ പോവാഞ്ഞത് നന്നായി....
വേറെ ജോലി വല്ലതും നോക്കാം.... അങ്ങനെ കരുതി ഞാൻ പഴയ പോലെ തന്നെ അവളോടുള്ള ഇടപെടൽ കൊണ്ട് പോയി...
ഗുണത്തിനുമില്ല ... ദോഷത്തിനുമില്ല.... കാരണം... അവൾ ലോകം കണ്ട പെണ്ണാണ്... അത്യാവശ്യം ആളുകളെ ഡീൽ ചെയ്യാൻ അറിയാം.... പ്രത്യേകിച്ചും കോഴികളെ ....
വെറുതെ ഇറങ്ങി നാറേണ്ട എന്ന് കരുതി 😔☺️...
*******************************************
സമയം കടന്നു പോയി... അവൾക്കു എന്നോടുള്ള സമീപനത്തിൽ നല്ല മാറ്റം ഉണ്ടായി....
ഞാൻ വെറുമൊരു വായിനോക്കി അല്ലെന്നു അവൾക്കു മനസ്സിലായി...
പിന്നെ ഞാൻ വല്ലപ്പോഴും ചേച്ചിയോട് മലയാളത്തിൽ സംസാരിക്കുമ്പോൾ അവൾ ഇടയ്ക്കു കയറി സംസാരിച്ചു കൊണ്ട് വന്നു തുടങ്ങി...
അവളോടും എന്തെങ്കിലും ചോദിക്കും എന്ന് കരുതി അവൾ പ്രതീക്ഷയോടെ എന്നെ നോക്കി തുടങ്ങി...
എന്നോട് വല്ലോം ചോദിച്ചാൽ
💬 Comments
View all comments