Chapter Title : കൂട്ടുകുടുംബം 4 [ശ്രീക്കുട്ടൻ]
നടന്നത്.
"ടാ മൈരേ ഇന്നലെ പറഞ്ഞ കാര്യം മറക്കരുത്....." അവൻ എൻ്റെ തോളിൽ കൈയ്യിട്ട് പറഞ്ഞു.
"എന്താടാ........" ഞാൻ ചോദിച്ചു.
"മൈരൻ മറന്നു......എടാ കോപ്പേ അപ്പച്ചീടെ കാര്യം......." അവൻ പറഞ്ഞു.
"അതൊക്കെ ഞാനേറ്റന്നേ......" ഞാൻ പറഞ്ഞു.
കുളികഴിഞ്ഞ് വന്നപ്പോൾ ഇഡ്ഡലിയും മുട്ടയും പാലും ഞങ്ങൾക്കുവേണ്ടി റെഡിയായിരുന്നു.
"ഇന്നിവളാ പാലുകറന്നത്........" അമ്മ പറഞ്ഞു.
"ഇവക്കിതൊക്കെ അറിയാമോ........" അളിയൻ ചോദിച്ചു.
"ഞങ്ങടെ പശുവിനെ ഞാനല്ലാരുന്നോ കറക്കുന്നെ...." ചേച്ചി പറഞ്ഞു.വീട്ടിലെ കറമ്പിപ്പശുവിനെ കറക്കുന്നത് ചേച്ചിയായിരുന്നു.
ആഹാരം കഴിഞ്ഞ് എല്ലാവരും അവരവരുടെ പാത്രങ്ങൾ കഴുകി കബോഡിൽ വച്ചു.
"ടാ..... എട്ടുമണിയാവുമ്പം ജോലിക്കാര് വരും നിങ്ങളവിടെ കാണണം........" അച്ഛൻ പറഞ്ഞു.
ഞങ്ങൾ എണീറ്റ് ത്രീഫോർത്തും ടീഷർട്ടും ധരിച്ച് ഗേറ്റിലേക്ക് നടക്കാൻ തുടങ്ങി.
"ടാ.....വണ്ടീല് പോ അവനെ ഡ്രൈവിങ്ങും പഠിപ്പിക്കണം........" അച്ഛൻ രാജീവിനോട് പറഞ്ഞു.
"അവിടുത്തെ വണ്ടീല് പഠിപ്പിക്കാം കൊറേ നാളായി ഓടാതെ കെടക്കുവല്ലേ......." അവൻ പറഞ്ഞു അച്ഛൻ പിന്നൊന്നും പറഞ്ഞില്ല. വീടിൻ്റെ ഗേറ്റുകടന്ന് റോഡിനെതിർവശമുള്ള ഗേറ്റിങ്കലേക്ക് ഞങ്ങൾ നടന്നു. റോഡിൽനിന്നും നൂറുമീറ്ററോളം അകത്താണ് വീട് ഇരുവശവും ഫലവൃക്ഷങ്ങളും ചെടികളും പോർച്ചിലൊരു ഫോർച്യൂണർ രണ്ടുനിലയിൽ വലിയൊരു ബംഗ്ലാവ്. അവൻ കതകുതുറന്ന് അകത്തുകയറി താക്കോലെടുത്ത് വണ്ടി സ്റ്റാർട്ടുചെയ്തു. അൽപ്പമൊന്ന് മടിച്ചെങ്കിലും അത് സ്റ്റാർട്ടായി. അവനും ഞാനും ചതുരത്തിൽ വെട്ടിയെടുത്ത് വിരിച്ച പാതയിൽക്കൂടി പിന്നിലേക്ക് നടന്നു. പരിസരം മുഴുവൻ സപ്പോട്ടയും പേരയും മാവും അങ്ങനെ ഫലവൃക്ഷങ്ങൾ നിറഞ്ഞിരുന്നു. വീടിന് പിറകിൽ അടൂക്കള കഴിഞ്ഞ് ഒരു പത്തിരുപത്തഞ്ചുമീറ്റർ കഴിഞ്ഞ് വലിയ സ്വിമ്മിംഗ് പൂൾ ഞാൻ സിനിമയിൽ മാത്രമാണ് ഇതുപോലെയുള്ള സ്വിമ്മിംഗ് പൂൾ കണ്ടിട്ടുള്ളത്. അപ്പോഴേക്കും പണിക്കാരെത്തി രാജീവ് മുൻവശത്തുചെന്ന് അവർക്കുള്ള
💬 Comments
View all comments