Chapter Title : കൂട്ടിലെ കിളികൾ 5 [ഒടിയൻ]
ചുണ്ട് ചേർത്തു. എന്താ ഒരു കരിഞ്ഞ മണം . പെട്ടന്നവൽ കൈ മാറ്റി കണ്ണ് മിഴിച്ചു എന്നെ നോക്കി . പടച്ചോനെ ...... എന്നും വിളിച്ച് അടുക്കളയിലേക്ക് ഒറ്റ ഓട്ടം. അവളുടെ പുറകെ ഞാനും ചെന്നു. ഞാൻ നോക്കുമ്പോൾ അവൾ അടുപ്പിൽ വച്ച എന്തോ പാത്രം എടുത്ത് മാറ്റുന്നതാണ് കണ്ടത്. എന്താ കരിഞ്ഞത് ഞാൻ ഇന്നലത്തെ തോരൻ കുറച്ച് ചൂടാക്കാൻ വച്ചതാ അത് ചുവട്ടിൽ പിടിച്ചു കരിഞ്ഞു. എന്നെ നോക്കാതെ അവളത് പറഞു കൊണ്ട് സിങ്കിൽ ഒരു പാത്രം വച്ച് അതിൽ വെള്ളം നിറച്ച് അതിലേക്ക് കരിഞ്ഞ പത്രത്തിൻ്റെ അടിഭാഗം ഇറക്കി വച്ചു. അവൽ തിരിയാതെ അതും നോക്കി തന്നെ നിൽക്കുകയാണ്. ഞാൻ അവളുടെ പുറകിൽ ചേർന്ന് നിന്നു. ശൂ ... ശൂ... അവൽ ശബ്ദം ഉണ്ടാക്കാതെ ചിരിക്കുന്നത് അല്ലാതെ എന്നെ നോക്കുന്നില്ല. ഓ ഇത്രയ്ക്ക് ഗമ ആണെങ്കിൽ ഞാൻ പോയേക്കാം. അതും പറഞ്ഞ് ഞാൻ തിരിഞ്ഞ് നടന്നു. അടുക്കളയിൽ നിന്നും ഹാളിലേക്ക് അവിടന്ന് മെയിൻ വാതിലിൻ്റെ ഭാഗത്തുള്ള മറ ലഭിക്കുന്ന ഭിത്തിയോട് ചേർന്ന് ഒളിച്ച് നിന്നു. എൻ്റെ അനക്കം ഒന്നും ഇല്ലാതെ കണ്ടപ്പോൾ ഞാൻ ശെരിക്കും പോയ് എന്ന് കരുതി അവൽ വാതിലിൻ്റെ അടുത്തേക്ക് ഓടി വന്നു അപ്പൊൾ ആണ് അവൾക്ക് അത് മനസ്സിലായത് വാതിൽ തുറന്നിട്ടില്ല അപ്പോ ഞാൻ പോയിട്ടില്ല എന്ന്. അവൽ തിരിഞ്ഞ് നോക്കുമ്പോൾ അവളെയും നോക്കി നിൽകുന്ന എന്നെ ആണ് കാണുന്നത് . പെട്ടന്ന് അവളുടെ മുഖത്ത് വന്ന നാണവും ചമ്മലും അവൽ കൈ കൊണ്ട് മുഖം പൊത്തി മറച്ചു. ഞാൻ അവളുടെ അടുത്തേക്ക് നടന്നു ചെന്ന് അവളുടെ രണ്ട് കൈകളും പതിയെ പിടിച്ച് മാറ്റി . അവൽ നാണത്താൽ എന്നെ ഒന്ന് പാളി നോക്കി എന്നിട്ട് കണ്ണുകളെ മറ്റേതോ കോണുകളിലേക് മാറ്റി. അവളുടെ ചിരികൊണ്ട് കോണുകളിലേക്ക് വലിഞ്ഞ നനഞ്ഞ് തിളങ്ങുന്ന ചുണ്ടുകൾ , അവളുടെ ഇത്രയും അടുത്തുള്ള സമീഭ്യം , അവളുടെ ശരീരത്തിൻ്റെ മണം , അവളുടെ ശരീരത്തിൻ്റെ ചൂട്. ഇത്രയും അനുഭവിച്ച എനിക്ക് വേറെ ഒരു നിവർത്തിയും ഇല്ലായിരുന്നു. ഞാൻ
💬 Comments
View all comments