Chapter Title : കൊറോണ അമ്മൂമ്മയോടൊപ്പം 3 [Old monk]
ഞാൻ വീണ്ടും വലിഞ്ഞു മാവിൽ കയറി
അമ്മൂമ്മ : ദേണ്ടേ ഈ പെണ്ണിനെക്കൊണ്ട്. ഇങ്ങോട്ട് താഴെ ഇറങ്ങിയേ ജിത്തുമോനെ
ഞാൻ: ഒരു മിനിറ്റ് അമ്മൂമെ റേഞ്ച് ഉണ്ടോ എന്ന് നോക്കട്ടെ
അമ്മ : എന്റെ പൊന്ന് തമ്പുരാനേ ഇതുപോലൊരു ചെക്കൻ
ഒരു രണ്ട് മൂന്ന് കൊമ്പ് മുകളിലേക്ക് കേറി ഫോണിൽ നോക്കിയപ്പോ
ഞാൻ : ഐവ അമ്മേ ദേ രണ്ട് പുള്ളി കാണിക്കുന്നുണ്ട് കേട്ടോ. ഒരു മിനിറ്റെ
ഞാൻ പെട്ടന്ന് തന്നെ അച്ചന് വീഡിയോ കാൾ ചെയ്തു
അച്ഛൻ : എടാ മോനെ നീ ഇത് എവിടന്നു വിളിക്കുന്നെ ഞാൻ : ഹഹഹ അച്ഛാ.. ദേ.. മാവിന്റെ മണ്ടെന്ന് അച്ഛൻ : എടാ വില്ലനെ ഹഹഹ അത് ? നന്നായി
അമ്മ : എടാ കിട്ടുന്നുണ്ടോ. ജിത്തുട്ടാ കിട്ടുന്നുണ്ടോ ഡാ
ഞാൻ: ഉണ്ട് അമ്മേ ദേ വിഡിയോ കാൾ ആണ് അമ്മ : ഡാ എനിക്കൊന്ന് തന്നെടാ. ഞാൻ ഒന്ന് സംസാരിക്കട്ടെ അച്ഛൻ : അമ്മ എന്താടാ പറയുന്നേ ഞാൻ : ഹഹഹ അച്ഛാ ഞാൻ ഈ മാവേൽ കേറിയപ്പോ എന്നെ കൊരങ്ങാ എന്ന് വിളിച്ച ആളാ ഇപ്പോ എനിക്കൂടെ താടാ ഞാൻ കൂടെ സംസാരിക്കട്ടെ എന്ന്
അമ്മ : നല്ല മോനല്ലെടാ താ ഞാൻ : അമ്മേ താഴെ ഇറങ്ങിയ റേഞ്ച് പോവും ഞാൻ ഇവിടുന്ന് കാണിക്കാം
ഞാൻ ഫുൾ വോയ്‌സ് ൽ ഇട്ട് ഫോണിൽ തിരിച്ചു കാണിച്ചു
അമ്മ : ഹാ.. കിച്ചുചേട്ടാ കാണുന്നുണ്ടോ അച്ഛൻ : ആടി ഉണ്ടെടി കേക്കാവോ അമ്മ : ആ കേക്കാം അച്ഛൻ : അമ്മായി. എന്തൊക്ക്യാ വിശേഷം അമ്മൂമ്മ : ഓ എന്ത് വിശേഷം മോനെ. ഈ നാശം പിടിച്ച കൊറോണ അല്ലെ ഇപ്പോ വിശേഷം അമ്മ : ചേട്ടാ മനു (എന്റെ ചേട്ടൻ )എവിടാ അച്ഛൻ : ഇവിടുണ്ടെടി. ഡാ മനു ദേ അമ്മേം മോനുവും അമ്മൂമേം മനു : ഡാ നീ എവിടാ ഡ ഈ കേറി നിക്കുന്നെ ഞാൻ : മാവില ചേട്ടാ ഇവിടെ
💬 Comments
View all comments