Chapter Title : കൊറോണ ദിനങ്ങൾ 12 [Akhil George] [Climax]
ഞാൻ ഒരു വളിഞ്ഞ ചിരി പാസ് ആക്കി എഴുന്നേറ്റു എൻ്റെ റൂമിലേക്ക് പോയി.
ഫ്രഷ് ആയി ഫുഡും കഴിച്ചു ഞങൾ തിരിച്ചു യാത്ര തുടങ്ങി. രാത്രി കോഹ്ലാപൂരിൽ സ്റ്റേ അടിച്ചു അടുത്ത ദിവസം ഉച്ചയോട് കൂടി ഞങൾ ഹംപിയില് എത്തി ചേർന്നു. അത്യാവശ്യം സ്ഥലങ്ങൾ എല്ലാം കണ്ട് തീർത്തു, സന്ധ്യ കഴിഞ്ഞപ്പോൾ കുന്നിൽ മുകളിൽ ഉള്ള ഒരു ക്ഷേത്രത്തിൽ എത്തി.
ക്ഷേത്രദർശനവും കുറച്ച് ഷോപ്പിങ്ങും കഴിഞ്ഞു എല്ലാവരും തിരിച്ചു എത്തി. അന്ന് രാത്രി തങ്ങാൻ അവിടെ ഒരു ഹോട്ടലിൽ റൂം ബുക്ക് ചെയ്തിരുന്നു, ചെക്ക് ഇൻ ചെയ്തു റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി വന്നു രണ്ടു പെഗ് അടിക്കാൻ ഉള്ള പ്ലാൻ തുടങ്ങുമ്പോൾ കവിത റൂമിലേക്ക് കയറി വന്നു.
ഞാൻ: ഹാ. ആരിത്, മിസ്സിസ് അഖിലോ, വരൂ ഇരിക്കു.
കവിത വന്നു കസേരയിൽ ഇരുന്നു എന്നെ നോക്കി.
ഞാൻ: ഒഴിക്കട്ടെ ഒരെണ്ണം.
കവിത: വേണ്ട. അഖി, എനിക്ക് നിന്നോട് സീരിയസ് ആയി കുറച്ച് സംസാരിക്കാൻ ഉണ്ട്.
ഞാൻ: എന്താടോ ഡോക്ടറെ ഇത്ര ഫോർമാലിറ്റി. ചുമ്മാ ടെൻഷൻ അടിപ്പിക്കാതെ താൻ കാര്യം പറ.
കവിത: ഡാ. നമുക്ക് കല്യാണം കഴിക്കാം.
ഞാൻ അവളെ ഒന്ന് നോക്കി.
കവിത: സീരിയസ് ആയി പറയുക ആണ്. ഇനിയും ഇങ്ങനെ ഒക്കെ നടന്നാൽ മതിയോ. നമുക്കും വേണ്ടേ ഒരു ജീവിതം. ജാതി മതം ഒന്നും നമുക്കിടയിൽ വേണ്ട. നമുക്ക് നമ്മുടെ വിശ്വാസങ്ങളിൽ ജീവിച്ചു പോകാം.
ഞാൻ മൗനമായി നിന്നു. കവിത എഴുന്നേറ്റു എൻ്റെ അടുത്തേക്ക് വന്നു.
കവിത: എന്താടാ ഒന്നും മിണ്ടാതെ
💬 Comments
View all comments