Chapter Title : കൊറോണ ദിനങ്ങൾ 6 [Akhil George]
യാത്ര പറയണം.
അങ്കിത വളരെ ഉച്ചത്തിൽ പൊട്ടിക്കരയാൻ തുടങ്ങി.
ഞാൻ: എന്ത് പറ്റി.? എന്തിനാ കറയുന്നെ.
അവള് എൻ്റെ മുഖത്തേക്ക് നോക്കി.
അങ്കിത: I'm sorry അഖിൽ. നീ പോവരുത്. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്.
എങ്ങലടിച്ചു കരയുന്ന ഒരു കൊച്ചു കുഞ്ഞിനെ പോലെ അവള് വിതുമ്പി.
അങ്കിത: അന്ന് നീ പെട്ടന്ന് അങ്ങനെ ചെയ്തപ്പോൾ ഞാൻ ആകെ പേടിച്ചു. അതാ ഞാൻ അങ്ങനെ react ചെയ്തേ. നീ പോയതിനു ശേഷം എത്ര തവണ നിന്നെ വിളിച്ചു, ഒരു തവണ പോലും നീ ഫോൺ എടുത്തില്ല. കരഞ്ഞു കാല് പിടിച്ചിട്ടാണ് എനിക്ക് ഇവിടെ പോസ്റ്റിംഗ് കിട്ടിയത്.
ഞാൻ: എന്നിട്ട് എന്തിനാ,? എന്നെ ഉപദ്രവിക്കാൻ അല്ലെ...
അങ്കിത: അല്ല അഖിൽ, ഒരിക്കലും അല്ല. ചുമ്മാ ഒന്ന് അഭിനയിച്ചതാ, നിൻ്റെ ദേഷ്യം വന്നു ചുവക്കുന്ന മുഖം എനിക്ക് ഭയങ്കര ഇഷ്ടമായി. അതു കൊണ്ടാ ഞാൻ... I'm Sorry അഖിൽ. നീ എന്നെ വീട്ടു പോവല്ലേ. ഇന്നലെ രാത്രി വിളിച്ചത് പോലും നിന്നോട് സംസാരിക്കാൻ ആണ്.
ഞാൻ: ശെരി. വിട്ടേക്ക്... ഡോക്ടർ പോയി അപ്പോയിൻ്റ്മെൻ്റ് ലെറ്റർ വാങ്ങി വരൂ. നമുക്ക് പോകാം.
അങ്കിത: അതെല്ലാം വാങ്ങിയത് ആണ്. നിന്നെ കുറച്ച് നേരം കിട്ടാൻ വേണ്ടി കള്ളം പറഞ്ഞത് ആണ്. ഡാ... അഖിലേ... ഒറ്റ ഈവനിംഗ് കിട്ടിയുള്ളൂ എങ്കിലും, നിൻ്റെ കമ്പനി ഞാൻ എന്തോരം എൻജോയ് ചെയ്തു എന്നറിയോ.
അവള് കണ്ണുകൾ തുടച്ചു കൊണ്ട് വീണ്ടും തുടർന്നു.
അങ്കിത: കുടിക്കണം എന്ന് ആഗ്രഹം ഉണ്ടായിട്ടും എനിക്ക് വേണ്ടി നീ കുടിച്ചില്ല. ഞാൻ ഓഫ്
💬 Comments
View all comments