0%

Chapter Title : കോതമ്പ് പുരാണം 2 [വിശ്വാമിത്രൻ

തുടങ്ങാം....."
.
.
രണ്ടാഴ്ച സ്റ്റഡി ലീവ് കിട്ടി. വ്യാഴം തൊട്ട്. അഞ്ചലിൽ പോയ ഹാഷി തിരികെ വന്നില്ല. ശശിക്ക് കുവൈറ്റിൽ പോവാൻ മടിയായതുകൊണ്ട് ആലപ്പുഴ ചേർത്തലയിലുള്ള അമ്മവീട്ടിലേക്കു പോകാൻ പ്ലാനിട്ടു. ജോൺസൻ വയനാട് വരെ എത്തണം. അവന്റപ്പൻ മാസത്തിൽ രണ്ടുപ്രാവശ്യം മലയിറങ്ങി തൃശ്ശൂര് ടൗണിൽ വരും, ചരക്കിന്റെ പൈസ മേടിക്കാനും അല്ലറചില്ലറ സാധനങ്ങൾ വാങ്ങാനും. ഈ ശനി ടൗണിൽ കാണുമെന്നു മോനോട് പറഞ്ഞിട്ടുണ്ട്. അതോണ്ട് അത് കണക്കാക്കി വെള്ളിയാഴ്ച രാത്രിയിലെ ട്രെയിൻ കയറാനാണ് അവന്റെ പ്ലാൻ. എനിക്ക് പിന്നെ രണ്ടു ബസ്സ് മാറിക്കയറിയാൽ വീടായി. ജഗ്ഗു കണ്ണൂർക്ക് വെച്ച് പിടിച്ചു. അച്ഛനിപ്പോ പാലക്കാടും അമ്മയിപ്പോ കണ്ണൂർ കെവിയിലും ആണു.

റൂമിന്റെ വാതിൽ പൂട്ടി അവസാനം ഞാനും ഇറങ്ങി. രണ്ടാഴ്ച കഴിഞ്ഞു വീണ്ടും അടയിരിക്കാൻ വരുമെന്നറിയാവുന്നുണ്ട് ഇപ്പോഴത്തെ പിള്ളേരുടെ പോലെ നൊസ്റ്റാൾജിയ ഒന്നും ഇല്ല.

വീടെത്തി പതിവ് പോലെ അമ്മേടെ വായിൽ നിന്നു ഗുണദോഷം+പരദൂഷണം+ആഹാരം കിട്ടി അനിയത്തിയേയും വെറുപ്പിച്ചു ഞാൻ പതിവ് പോലെ മടിപിടിച്ചിരുന്നു.

ലോഡ്ജിൽ ആയിരുന്നേൽ വല്ല കമ്പി പുസ്‌തകമോ ശശിയുടെ മൊബൈലിലെ MMS ക്ലിപ്പോ ഒക്കെ കണ്ടു സമയം കളയേണ്ട ഞാനാ... ഇപ്പൊ അമ്മയോടൊപ്പം അമ്പലത്തിലും കുടുംബത്തും അനിയത്തിയുടെ ടൂഷൻ സെന്റെറിലൊമൊക്കെ പോകുന്നത്. സ്റ്റഡി ലീവ് എന്തിനാണെന്നും പരീക്ഷ ഉണ്ടെന്നുമൊക്കെ ഞാൻ മറന്നിരുന്നു.

ആഴ്ചയിൽ രണ്ടിൽ കൂടുതൽ വിഷയത്തിന് കേരളാ സർവകലാശാല പരീക്ഷ ഇടില്ല. എഞ്ചിനീയറിംഗ് ആയതുകൊണ്ട് പിന്നേം കുഴപ്പമില്ല. പഴ ചോദ്യപേപ്പർ കിട്ടും. അതിന്റെ ഏതേലും പെർമ്യൂറ്റേഷൻ ആൻഡ് കോമ്പിനേഷൻ ആയിരിക്കും പുതിയ ചോദ്യ പേപ്പർ.

പരീക്ഷ തുടങ്ങുന്നതിന്റെ തലേ വെള്ളിയാഴ്ച തന്നെ ഞാൻ ലോഡ്ജിൽ തിരികെ ചേക്കേറി. തന്തപ്പടിയുടെ ISD ഉണ്ടായിരുന്നു പുറപ്പെടുന്നതിനു മുൻപേ.

"മര്യാദക്ക് പഠിച്ചോണം, കളിച്ചു നടക്കല്ല്, എന്തേലും കാണിച്ചാൽ ഞാനങ്ങോട്ട് വരും", എന്നിങ്ങനെയുള്ള സ്ഥിരം ഉപദേശങ്ങൾ/ഭീഷണികൾക്ക് പുറമെ, "ഞാൻ തെക്കേലെ സുകുവിന്റടുത് നിനക്കൊരു മൊബൈൽ ഏല്പിച്ചിട്ടുണ്ട്. അവൻ അടുത്താഴ്ചത്തെ വിമാനത്തിൽ വരും. പരീക്ഷ കഴിഞ്ഞു അതെടുത്തോ" എന്നുള്ള മൊഴിമുത്തുകൾ കൂടി വീണു.

രംഭ തിലോത്തമ മേനകമാര് ഒരുമിച്ചു ഇറങ്ങി വന്നതിന്റെ പ്രതീതി.

വിശ്വൻ ഈസ് ഹാപ്പി.

മുറിയിൽ എത്തിയപ്പോ താടിക്ക് കയ്യും കൊടുത്തു ജോൺസൻ ഇരിക്കുന്നു.

താക്കോൽ എടുക്കാതെയാണ് അവൻ വീട്ടിൽ പോയത്. രാവിലെ വന്നതാണ്. മുഷിഞ്ഞു ആകെ കോലംകെട്ടു. ഞാനും അവനും അകത്തുകയറി ബാഗൊക്കെ വെച്ച് ഓരോ കുളിയും പാസ്സാക്കി. അടുത്തുള്ള കടയിലെ കോയിൻ ഫോണിൽ നിന്ന് ജഗ്ഗുവിനു വിളിച്ചു.

💬 Comments

View all comments