Chapter Title : കോതമ്പ് പുരാണം 2 [വിശ്വാമിത്രൻ
കാണും. നല്ല കാച്ചിയ വെളിച്ചെണ്ണയുടെ നിറം. എപ്പോഴും ഉച്ചികെട്ടി വെച്ചിരിക്കുന്ന മുടി. വില്ലുപോലെ വളഞ്ഞ പുരികം. അല്പം ഉന്തിയ ചുണ്ടുകൾ സദാ പിളർന്നിരിക്കും. മിക്കപ്പോഴും മുണ്ടും ബ്ലൗസും തോർത്തും വേഷം.
സത്യം പറഞ്ഞാൽ ആദ്യമൊന്നും ഞാൻ അവരെ ശ്രദ്ധിച്ചിരുന്നില്ല. തങ്കച്ചൻചേട്ടന്റെ വായിൽ നിന്നും വീഴുന്ന വാക്കുകളിൽ ആയിരുന്നു എന്റെ മുഴുവൻ ശ്രദ്ധ.
ഫൗണ്ടറിയുടെ അകത്തു തന്നെ മെറ്റൽ ഉരുക്കുന്ന ആല ഉണ്ട്. പണ്ടത്തെ പോലെ വീശിയും ഊതിയും ഒന്നും കനല് എരിക്കേണ്ട. ഇപ്പൊ ഇലക്ട്രിക്ക് ബ്ലോവർ ഉണ്ട്. അത് വെച്ചാണ് കസർത്തു.
"ഒരു ഇലക്ട്രിക്ക് ഫർനസ് വാങ്ങണം. ങ്ഹാ, നീ പഠിച്ചൊരു നില എത്തിയിട്ട് വേണം ഒക്കെ ശെരിയായി വിപുലീകരിക്കാൻ", സൈറ്റ് വിസിറ്റിനു വന്ന അപ്പുപ്പൻ ആലയിൽ എത്തിയപ്പോ എന്നോട് ആത്മഗതം പറഞ്ഞു.
"തങ്കച്ചാ, എന്തൊക്കെയാടാ പണികൾ, നീ എത്ര ദിവസം എടുക്കും ഇവനെ പണി പഠിപ്പിക്കാൻ?” സഹായിയെ ചൂണ്ടി അപ്പുപ്പൻ തങ്കച്ചനോട് ചോദിച്ചു.
"അതിപ്പോ ജനാർദ്ദനൻ മാഷെ, വലിയ പ്രശ്നമൊന്നും കാണില്ല. ദേ, ഈ സാധനം ഞാൻ പറയുമ്പോ ഓഫ് ആക്കണം, ഓൺ ആക്കണം", ബ്ലോവർ സ്വിച്ച് കാണിച്ചു തങ്കച്ചൻ മറുപടൈ പറഞ്ഞു, "പിന്നെ കനല് കെടാതിരിക്കാൻ ഇന്ധനം എത്തിക്കണം. ഭാരം ചുമക്കാനും തീർന്ന ഉരുപ്പടികൾ മാറ്റാനും സഹായം വേണം. ഇത്രയേ ഉള്ളു. ബാക്കിയൊക്കെ ഞാൻ നോക്കാനുള്ളതേ ഉള്ളു".
എല്ലാം നോക്കി കണ്ടു ഞാൻ പുറത്തോട്ടിറങ്ങി. ഫൗണ്ടറിയുടെ അകത്തൊരു കൊച്ചു ആപ്പീസുണ്ട്. കറുത്ത ഫിലിം ഗ്ലാസിൽ ഒട്ടിച്ചതാണ് അതിന്റെ മതിലുകൾ പണിഞ്ഞിരിക്കുന്നത്. ആ കറുത്ത ഫിലിമിൽ, ഏകദേശം എന്റെ നെച്ചിന്റെ പൊക്കത്തിൽ ഒരു നാലിഞ്ച് വീഥിയിൽ
💬 Comments
View all comments