0%

Chapter Title : കോതമ്പ് പുരാണം 2 [വിശ്വാമിത്രൻ

ജോഹ്‌മോസ്ന്റെ അപ്പൻ നല്ല ഒന്നാന്തരം കർഷകനാണ്. പണ്ട് പാലായിൽ നിന്ന് വയനാട്ടിലേക്ക് കുടിയേറിയ കുടുംബം. പക്ഷെ അതിന്റെ ഹുങ്കൊന്നും അങേർക്കില്ലായിരുന്നു. കുടുംബസുഹൃത്തിന്റെ മകൾ അമ്മിണിയേയും കെട്ടി പിള്ളേര് രണ്ടെണ്ണത്തിനെയും മലമുകളിൽ വളർത്തി, ഇളയ സന്ധതിക്ക്‌ അപ്പാപ്പന്റെ പേരും ഇട്ടു, ജോൺസൻ പി ജോൺസൻ. എസ്റ്റേറ്റും കോൺടെസ്സയും ഒക്കെ ഉണ്ടേലും സീമന്തപുത്രന് അങേരു കാൽ കാശു അനാവശ്യമായി അയച്ചു കൊടുക്കുകേല. ഫീസ്, ഹോസ്റ്റൽ ഫീസ്, പിന്നെ വല്ലപ്പോഴും വീട്ടിലേക്കു വരാനുള്ള വണ്ടി കൂലി. പിന്നെ ആണ്ടിലൊരിക്കെ ജെട്ടിയും ബനിയനും വാങ്ങിക്കോടാ എന്നും പറഞ്ഞു ചെറിയൊരു തുക.
പക്ഷെ ഞാനവനെ പരിചയപ്പെട്ടിട്ടു ഇന്നേവരെ പക്ഷെ ജോൺസൻ അവന്റെ അപ്പനെ പറ്റി നല്ലതല്ലാത്ത ഒന്നും പറഞ്ഞിട്ടില്ല. അവനു വേറെ വരുമാന സ്രോതസ്സു്ണ്ട, അത് വേറെ കാര്യം.
അന്നവന്‌ ഈ കാണുന്ന സ്വർണ്ണമാലയോ ജുബ്ബയോ, എന്തിനു ഈ താടി പോലുമില്ല. എന്റെ ആദ്യ വർഷത്തെ കോളേജ് ഹോസ്റ്റലിലെ സഹവാസിയായിരുന്നു ജോൺസൻ. കഴുത്തിലൊരു കൊന്ത. പറ്റെ വെട്ടിയ മുടി, ദിവസവും ഷേവ് ചെയ്യും. ക്ലാസ് കഴിഞ്ഞു വന്നാ പിന്നെ ചുവരിൽ ഒട്ടിച്ചു വെച്ചുള്ള മേരി മാതാവിന്റെ മുന്നിൽ മുട്ടിപ്പായി പ്രാർത്ഥന. ഹോ. ഒന്നാം വർഷം കടന്നപ്പോ കോളേജിന് പുറത്തു പ്രൈവറ്റ് ഹോസ്റ്റലിൽ മുറി എടുത്തതിൽ പിന്നെ ആണ് ചെക്കൻ വഷളായത്. അല്ല, വഷളാക്കിയത്.
കോളേജിന് പുറത്തു മുറിയെടുക്കേണ്ടി വന്നത് വേറൊരു കഥയാണ്. എഞ്ചിനീയറിംഗ് കോളേജായോണ്ട് ഹോസ്റ്റൽ വാർഡന്മാരെല്ലാം അവിടുത്തെ തന്നെ പ്രൊഫെസ്സർമാരാണ്. വല്ലപ്പോഴും വന്നു കണക്കും പുസ്തകവും പരാതികളും ഒക്കെ നോക്കും. അത്രേയുള്ളു. സർക്കാർ എയ്ഡഡ് കോളേജ് ആയോണ്ട് വലിയ പ്രശ്നങ്ങളില്ലാത്ത ഹോസ്റ്റലായിരുന്നു അത്.

💬 Comments

View all comments