Chapter Title : കോതമ്പ് പുരാണം [വിശ്വാമിത്രൻ]
പേര് "പി ടി ഭാസ്കര പണിക്കർ". "ധീം തരികിട തോം" എന്ന സിനിമയിലെ ഇപ്പോഴും ഗ്യാസിന്റെ പ്രശ്നമുള്ള ഒരു കഥാപാത്രത്തെ ജഗതി അവതരിപ്പിക്കുന്നില്ലേ? അവന്റെ മാനറിസം ഏകദേശം അതുപോലെയാണ്. നെയ്യാറ്റിൻകര സ്ളാങ്. മെലിഞ്ഞ ശരീരം. സ്ഥായി പുച്ഛ ഭാവം. ഇപ്പൊ സെറ്റിൽഡ് ഇൻ ഹൈദരാബാദ്. അവന്റെ ഭാര്യ നടത്തുന്ന കൊച്ചു സോഫ്റ്റ്‌വെയർ കമ്പനിയിൽ എച് ആർ മാനേജർ ആയിട്ടും രണ്ടു പിള്ളേരുടെ അച്ഛനായിട്ടും ജോലിനോക്കുന്നു.
കൂട്ടത്തിൽ ഒറ്റയാനായി എന്റെ വിവാഹത്തിന് ഒരാഴ്ച മുൻപേ എത്തിയതാണ് എല്ലാരും. ഒരാഴ്ച മുന്നേ എന്നൊക്കെ കേൾക്കുമ്പോ തള്ളാണ് എന്ന് തോന്നുമെങ്കിലും വിശ്വസിക്കാതെ നിവർത്തിയില്ല. ആ റൂമിലുള്ള എല്ലാരുടെയും ആവശ്യങ്ങൾക്കും അത്യാവശ്യങ്ങൾക്കും അനാവശ്യങ്ങൾക്കും കൂട്ടുനിന്നു മറയും കുടയും പിടിച്ച ആളാണ് ഞാൻ. അതുകൊണ്ടാണ് ജോലിക്കു പുറമെ ബേബി സിറ്റിംഗ് ഡ്യൂട്ടി ഉള്ള ജഗ്ഗു വരെ അവന്റെ ഐകോണിക് കൈലിയും പാക്ക് ചെയ്ത് ഇങ്ങു പറന്നെത്തിയത്.
ഞാൻ, ജോൺസൻ, ഹാഷിം, ജഗ്ഗു എന്നിവർ കോളേജിൽ ഒരു മുറിയിൽ താമസിച്ചു കമ്പനി ആയവരാണ്. കാശിനു കാശ്, ബൈക്കിനു ബൈക്ക്, പെണ്ണിന് പെണ്ണ് - ഇതായിരുന്നു എന്റെ കോളേജി ലൈഫ്, എന്നൊക്കെ പറഞ്ഞു തള്ളണം എന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പക്ഷെ അതൊരുമാതിരി ക്ലിഷേ കമ്പികഥകളുടെയും കൂതറ സൂപ്പർ സ്റ്റാർ സിനിമകളുടെയും ലെവെലിലേക്ക് താഴും. അതൊക്കെ മഹാ ബോർ ആണ്. മുറിക്കയ്യൻ ഷർട്ടും കോട്ടൺ പാന്റും ഹവായി ചെരുപ്പും എണ്ണ തേച്ചു മിനുക്കി ഒതുക്കിയ മുടിയും കൂട്ടി വെച്ചുള്ള കാശുകൊണ്ട് വല്ലപ്പോഴുമുള്ള മദ്യപാനവുമായിരുന്നു ഞങ്ങടെ പഠന-കലാലയ ജീവിതത്തിലെ ആണിക്കല്ലുകൾ.
ജോഹ്‌മോസ്ന്റെ അപ്പൻ നല്ല ഒന്നാന്തരം കർഷകനാണ്. പണ്ട് പാലായിൽ
💬 Comments
View all comments