0%

Chapter Title : ?കൊട്ടിയാംപാറയിലെ മറിയക്കുട്ടി 22 [സണ്ണി]

Author : sunny Read All Parts 1110

മാത്രവല്ല ആ പെണ്ണ്

അച്ചെനെത്തേടി ഇങ്ങോട്ട് വരും" ആനി

വിശദമായി കാര്യങ്ങൾ ഓർമിപ്പിച്ചു........!

“പക്ഷെ ചെറുക്കൻ ഒരു പച്ചപ്പാവമായ

മാന്യൻ അല്ലേ... അതാണ്" ജോബിനച്ചൻ

തല ചൊറിഞ്ഞു.

“അതാണെനിക്കും ഒരു സംശയം. പക്ഷെ

അച്ചൻ പറഞ്ഞതനുസരിച്ച് അവസാനം

അവന്റെ സ്വഭാവം മാറുന്നുണ്ടല്ലോ...

അതൊരു പ്രതീക്ഷയല്ലേ!?" ആനി നല്ല

പോസറ്റിവായി പറഞ്ഞു.

“മം... ശരിയാ.. നമുക്ക് നോക്കാം" അച്ചനും

ചെറിയ പ്രതീക്ഷ വന്നു.

“നോക്കലല്ല ... നമ്മള് നടത്തും.! ആവിശ്യം

നമ്മുടേതാ"ആനി പരിപൂർണമായ തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതിലാണ്

അച്ചന്റെയും പ്രതീക്ഷ. പല ഊരാക്കുടുക്ക്

കേസിൽ നിന്നും തന്നെ രക്ഷിച്ചവളാണ്

ഈ മിടുമിടുക്കി ബുദ്ധിമതി ആനി.

“...അപ്പോ നമ്മക്ക് ചെറുക്കനെ തപ്പിയിറങ്ങാം!" ബാലഭവനടുത്ത് നിന്ന്

കുറച്ച് മാറിയുള്ള കോളേജിലേക്ക്

അച്ചനും സിസ്റ്ററും ഉത്സാഹത്തോടെ ഒരുങ്ങി പുറപ്പെട്ടു. സ്വന്തം ആൾക്കാരുടെ

കീഴിൽ തന്നെയുള്ള കോളേജിന്റെ

പ്രിൻസിപ്പലിന്റെ റൂമിലേക്ക് പൂർണ

സ്വാതന്ത്ര്യത്തോടെ അവർ കയറി.....

“ഓഹോ.. ഇത് തന്നാണോ അച്ചൻ

പറഞ്ഞ പയ്യൻ" സുബിന്റെ ഫോട്ടോ

രജിസ്‌റ്ററിൽ നിന്ന് തപ്പിയെടുത്ത്

പ്രിൻസിപ്പൽ വിശ്വാസം വരാതെ

നോക്കി. കാരണം നല്ല സ്വാഭാവമാണ്

അവന്റെയെന്ന് പറഞ്ഞാണ് അച്ചൻ

പരിചയപ്പെടുത്തിയത്.

“ങ്ങാ..ഇത് തന്നെ ചെറുക്കൻ" അച്ചൻ

അവനെ കണ്ട്കിട്ടിയ സന്തോഷത്തിൽ

ആനിയെ തോണ്ടി. പക്ഷെ അപ്പുറത്ത്

പ്രിൻസിപ്പലിന്റെ മുഖത്ത് വല്യ സന്തോഷം

ഒന്നും കണ്ടില്ല.!

“ചെറുക്കൻ പറഞ്ഞ പോലെ അത്ര

വെടിപ്പല്ലല്ലോ അച്ചാ!!" പ്രിൻസിപ്പലച്ചൻ ഒന്ന് ചുമച്ചു.!

“ങ്ങേ...അതെന്താ യച്ചാ" അച്ചനുമാനിയും

ഒരുമിച്ച് ചോദിച്ചു.!

“രണ്ട് പെമ്പിള്ളേര് പരാതി തന്നിട്ടുണ്ട്"

പ്രിൻസിപ്പൽ പുച്ഛത്തോടെ പറഞ്ഞു.!

“ങ്ങേ ..അവനോ" ജോബിനച്ചൻ ഒന്ന്

ഞെട്ടി ജാള്യതയോടെ നോക്കി!.... ഭാഗ്യം!

ബന്ധുവാണെന്ന് പറയാനാണ് ആദ്യം

വന്നത്. ഇടവകയിലെ നല്ലൊരു പയ്യൻ

എന്നാണ് പറഞ്ഞത്.!

എന്നാലും അവൻ തന്നെയല്ലേയെന്ന്

അച്ചൻ രണ്ട് വട്ടം പടം നോക്കി ഉറപ്പിച്ചു.!

ഇത്ര പെട്ടന്ന് അവനെങ്ങനെ മാറിയെന്ന്

ആലോചിച്ച് അവസാനം ആ പേരക്ക പറി

ഒക്കെ ഓർത്ത് അച്ചനങ്ങനെയിരുന്നു.....

“അതിപ്പം പ്രായത്തിന്റെ തമാശയൊക്കെ

ആയിരിക്കുമച്ചാ" സി. ആഗ്നസ് മെല്ലെ

പറഞ്ഞൊഴിവാക്കാൻ നോക്കി.

“ങ്ങാ... ഇനി ഒരു വട്ടം കൂടി വന്നാൽ

പറഞ്ഞ് വിടുമെന്ന് പറഞ്ഞേക്കുവാ"

പ്രിൻസിപ്പലച്ചൻ ഒന്നിരുത്തി

💬 Comments

View all comments