0%

Chapter Title : ?കൊട്ടിയാംപാറയിലെ മറിയക്കുട്ടി 22 [സണ്ണി]

Author : sunny Read All Parts 1124

“ങ്ങേ.. ആന്റിയോ ...." വണ്ടിയിൽ നിന്ന്

ഇറങ്ങിയ നാൻസിയെ കണ്ട് സുബിൻ

കണ്ണുമിഴിച്ചു. ആശാമരിയ കാണാൻ

വരും എന്ന് പറഞ്ഞ് സി ആഗ്നസ്

രാവിലെ തന്നെ അവനെ കൂട്ടിക്കൊണ്ട്

വന്നിരുന്നു. കൗൺസിലിങ്ങിന് രണ്ട് പിള്ളേര് വരുമെന്ന് ആനി നേരത്തേ ലിസിയെയൊക്കെ ധരിപ്പിച്ചിരുന്നു...!

ആനിയുടെ റൂമിൽ വെച്ച് ബാലഭവന്റെ

കണക്ക് നോക്കാൻ ജോബിനച്ചനും!

ലിസിക്ക് ആനിയുടെ ചുറ്റിക്കളികൾ

പലതും അറിയാമെങ്കിലും പരമാവധി

പാര വെക്കുമെങ്കിലും ഇതിൽ ഒന്നും

ചെയ്യാൻ കഴിയില്ല...കാരണം ബാലഭവന്റെ

കണക്ക് നോക്കാൻ പണ്ടേ ജോബിനച്ചന്

അധികാരം ശരിയാക്കി കൊടുത്ത് കൂടെ

നിർത്തിയവളാണ് ആനി. അതിന്റെ

പേരിൽ ആനിയുടെ റൂമിൽ വരാനുള്ള

അവകാശവും അച്ചൻ നേടിയിരുന്നു....

കാരണം കണക്കുകൾ ഗസ്റ്റ് റൂമിൽ നിന്ന്

നോക്കാൻ പറ്റില്ലല്ലോ.. രഹസ്യമായ പല

പണമിടപാടുകളും ഉള്ളതാണല്ലോ.!

“എന്തിയേ നമ്മുടെ കക്ഷി എന്തിയേ"

പെട്ടന്ന് തിളക്കം നഷ്ടപ്പെട്ട സുബിന്റെ

മുഖം കണ്ട് ആനി ഗൗരവം കാണിച്ച്

ചോദിച്ചു കൊണ്ട് അവരെ സ്വീകരിച്ചു.

“അത് പിന്നെ ചെറുക്കനോട് ചില

കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞിട്ടേ

മോളെ വിടത്തുള്ളുന്നാ അവര് പറഞ്ഞേ"

ജോബിനച്ചൻ കാര്യങ്ങൾ അവതരിപ്പിച്ചു.

ശ്ശെ...! സുബിന് ആകെ എല്ലാരോടും

ദേഷ്യം തോന്നി. ആന്റിക്ക് അവര് തമ്മിൽ

കാണുന്നതിൽ എതിർപ്പില്ലെന്നാണ്

സിസ്റ്റർ പറഞ്ഞത്. പക്ഷെ ആശയെ

അടുത്ത് കിട്ടുന്നതാലോചിച്ച് താൻ

കല്യാണത്തിന് സമ്മതമാണ് പപ്പ

സമ്മതിച്ചാൽ എന്ന് പറഞ്ഞിരുന്നു...!

അതാവും ആന്റി വന്നത്. പപ്പ ജൻമത്തിൽ

സമ്മതിക്കുലെന്ന് സുബിനറിയാം,കാരണം

അന്നത്തെ സംഭവത്തിന് ശേഷം എത്ര

മാത്രം വെറുപ്പാണ് അവരോടെന്ന് അവന്

നന്നായിട്ടറിയാം... തനിക്കും ഇപ്പോൾ

അവളോട് വല്യ താത്പര്യം ഒന്നുമില്ല...

ഇവിടെ എത്ര പെമ്പിള്ളാരാ അവളെക്കാൾ

സുന്ദരികളും മാത്രമല്ല പഠിക്കുന്നവരും....!

“ആഹാ... സുബിൻ കുട്ടൻ കൊറേ നീളം

വെച്ചല്ലോ" നാൻസി കുറേ കാലം കൂടി

കണ്ടതിന്റെ സൗഹൃദത്തിൽ അവനോട്

വാത്സല്യപൂർവ്വം ഇടപെട്ട് അടുക്കാൻ

നോക്കി.

“ങ്ങാ.... കുറച്ചായില്ലേ... കണ്ടിട്ട് അതാ"

സുബിൻ

💬 Comments

View all comments