0%

Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 10 [ഉർവശി മനോജ്]

.. എന്റെ മകനെ രക്ഷിക്കണം .. അവൻറെ ഭാവി നശിപ്പിക്കരുത് . എന്തു വേണമെങ്കിലും ഞാൻ ചെയ്യാം .. " ഒരു അപേക്ഷയോടെ ജോണിക്ക് മുമ്പിൽ കൈകൂപ്പി ഞാൻ പറഞ്ഞു.

"എന്തു വേണമെങ്കിലും ചെയ്യാം എന്നോ .. എനിക്ക് വേണ്ടത് നിങ്ങളെ ആണെങ്കിലോ ..?" ചോര കണ്ണുകളാൽ എന്നെ തന്നെ തുറിച്ചു നോക്കി ജോണി പറഞ്ഞു.

"എൻറെ മകനു വേണ്ടി.. ഞങ്ങൾക്ക് വേണ്ടി ഞാൻ അതിനു തയ്യാറാണ് " എന്റെ പെട്ടെന്നുള്ള മറുപടി കേട്ട് ഇത്തവണ ഞെട്ടിയത് രമ ആയിരുന്നു.

" ഹേയ് .. ഞാനൊരു തമാശ പറഞ്ഞതാണ് .. എന്തായാലും ഈ ഓഫർ ഞാനിപ്പോൾ സ്വീകരിക്കുന്നില്ല .. അന്വേഷണം പുരോഗമിക്കട്ടെ .. അപ്പോൾ എനിക്ക് കഴിയുന്നത് ഞാൻ ചെയ്യാം " ജോണി പറഞ്ഞു.

"ജോണീ .. പ്ലീസ് .. ആര്യ യുടെ മകനിലേക്ക് അന്വേഷണം പോകുവാൻ പാടില്ല .. ഞങ്ങളെ നീ സഹായിക്കണം "

എന്നെ ചേർത്തു പിടിച്ച് രമയും ജോണി യോട് അപേക്ഷിച്ചു.

"രമാ .. ഞാൻ പറഞ്ഞല്ലോ എന്നാൽ കഴിയുന്ന സഹായം ഞാൻ ചെയ്യാം . പക്ഷേ ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ നിന്റെ ഭർത്താവാണ് .. നമുക്ക് എന്തായാലും നോക്കാം നിങ്ങൾ വിഷമിക്കാതെ ഇരിക്കു "

ജോണി യാത്ര പറഞ്ഞ് ഇറങ്ങിയ നിമിഷം ഞാനും അവിടെ നിന്ന് ഇറങ്ങി. എത്രയും വേഗം എനിക്ക് എന്റെ മകനെ കാണണം എന്ന വാശിയായിരുന്നു .. മറ്റൊരു സന്ദർഭത്തിൽ ആയിരുന്നുവെങ്കിൽ അവൻറെ കരണക്കുറ്റി അടിച്ചു ഞാൻ പുകച്ചേനെ .. പക്ഷേ ഇവിടെ തെറ്റുകാരിയും കൊലപാതകിയും ഞാനാണ്

💬 Comments

View all comments