0%

Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 10 [ഉർവശി മനോജ്]

"ഹാ .. വണ്ടൻമേട് കൊലപാതക റിപ്പോർട്ട് താൻ സമർപ്പിച്ചു കഴിഞ്ഞല്ലോ .. ഞാനിത് മുകളിലേക്ക് ഒന്ന് കൊടുത്തു നോക്കട്ടെ .. കൊല്ലപ്പെട്ട നെൽസൺ എന്ന് പറയുന്ന ആൾക്ക് മക്കൾ ഒന്നുമില്ല ഭാര്യ മാത്രമേ ഉള്ളൂ .. സോ ഒരു പുനരന്വേഷണത്തിന് സാധ്യത കാണുന്നില്ല .. നല്ലൊരു വക്കീലിനെ വച്ച് അനൂപിന്റെ വീട്ടുകാർ കേസ് വാദിച്ച് അവനെ ഊരി കൊണ്ട് പോകുന്നെങ്കിൽ പോകട്ടെ .."

"ഓക്കേ സാർ .. "

കസേരയിൽ നിന്നും എഴുന്നേറ്റ് നടു നിവർത്തി ഒരു സല്യൂട്ട് നൽകുമ്പോൾ തന്റെ വലതു കാലിന്റെ ബൂട്ടിന്റെ അടിയിൽ , തൊട്ടു മുൻപിൽ ഇരിക്കുന്ന എസ്പിയുടെ മുഖം ഉണ്ടായിരുന്നെങ്കിൽ എന്ന് അശോക് ആഗ്രഹിച്ചു പോയി.

"എസ് ഐ ജോണിയെ കണ്ടു അന്വേഷണ റിപ്പോർട്ട് മേടിക്കുവാൻ മറക്കണ്ട പറ്റിയാൽ ഇന്നു തന്നെ അന്വേഷണം തുടങ്ങിക്കോളൂ "

പിന്തിരിഞ്ഞു നടന്ന അശോകിനോട് എസ് പി അലക്സ് പോൾ പറഞ്ഞു.

"ഷുവർ സർ .. ഐ വിൽ ട്രൈ ദ ബെസ്റ്റ് " എസ് പിക്ക് മറുപടി നൽകി റൂമിന് പുറത്തിറങ്ങിയപ്പോൾ തൊട്ടു മുൻപിൽ കണ്ട ഡ്രൈവർ വിജയനോട് അശോക്‌ പറഞ്ഞു ,

"അയാൾക്ക് നമ്മുടെ ഫൈൻഡിങ്സ് പോര എന്ന് .. രണ്ടാഴ്ച നമ്മൾ വണ്ടൻമേട് പോയി മഞ്ഞ് കൊണ്ടത് മിച്ചം , ഇന്നു തന്നെ ഏതോ കഞ്ചാവ് വിൽപ്പനക്കാരന്റെ കൊലപാതക കേസ് അന്വേഷണം തുടങ്ങിക്കോളാൻ .. "

തന്റെ മേൽ ഉദ്യോഗസ്ഥന്മാർ തമ്മിലുള്ള ഉള്ള തർക്കത്തിൽ മറുപടി പറയാനാകാതെ വെറുമൊരു ഡ്രൈവറായ വിജയൻ നിന്നു.

തിരികെ ജീപ്പ് ഡ്രൈവ് ചെയ്യുന്നതിനിടെ വിജയൻ

💬 Comments

View all comments