0%

Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 11 [ഉർവശി മനോജ്]

"താൻ ഈ കേസിൽ ഉഴപ്പുക ആണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു "

അശോക് പറഞ്ഞു

"എന്റെ പൊന്നു സാറെ .. എന്നെ വെറുതെ സംശയിക്കേണ്ട. ഞാൻ ദേ ഈ നിമിഷം മുതൽ ഒരു ഉഴപ്പും ഇല്ല "

സ്റ്റിയറിങ്ങിൽ നിന്നും കൈകൾ എടുത്ത് തൊഴു കൈയോടെ ജോണി പറഞ്ഞു.

അത് പറയുമ്പോഴും ജോണിയുടെ മനസ്സിൽ ആര്യാദേവി ഒരു വിങ്ങലായി അവശേഷിക്കുന്നു.എന്തു വില കൊടുത്തും അവളെ സ്വന്തമാക്കണം എന്ന ചിന്ത മാത്രമാണ് ഇപ്പോൾ മനസ്സിൽ.

"ഓകെ .. ഞാൻ വിശ്വസിച്ചു .. താൻ ആദ്യം നേരെ നോക്കി മര്യാദയ്ക്ക് വണ്ടി ഓടിക്കൂ .."

ഒരു ചെറു പുഞ്ചിരിയോടെ അശോക് പറഞ്ഞു.

തന്റെ സുപ്പീരിയർ ഓഫീസറുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞതിൽ ജോണിക്ക് അല്പം ആശ്വാസം തോന്നി.

"സാർ .. നമ്മൾ ആദ്യം എങ്ങോട്ടാ ..?"

"ഫോറൻസിക് സർജനെ കണ്ടിട്ട് പോസ്റ്റ് മോർട്ടം റിപ്പോർട്ട് മേടിക്കണം .. എന്നിട്ട് ബാക്കി കാര്യങ്ങൾ ആലോചിക്കാം "

അശോക് പറഞ്ഞു.

ഫോറൻസിക് സർജന്റെ ഓഫീസ് ലക്ഷ്യമാക്കി ജോണി ജീപ്പ് വിട്ടു.

"നെഞ്ചിന്റെ തൊട്ട് താഴെ ഭാഗത്ത് രണ്ട് സെൻറീമീറ്റർ ആഴത്തിലുള്ള മുറിവ് .. അതാണ് മരണ കാരണം. രാത്രി 12 നും ഒരു മണിക്കും ഇടയിൽ ആണ് കൊലപാതകം നടന്നിരിക്കുന്നത് "

പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൈമാറി ഫോറൻസിക് സർജൻ പറഞ്ഞു.

"ഡോക്ടർ മറ്റെന്തെങ്കിലും കണ്ടെത്തലുകൾ ..?"

അശോക് ചോദിച്ചു.

"സംശയാസ്പദമായ മറ്റ് കണ്ടെത്തലുകൾ ഒന്നും തന്നെയില്ല .. പക്ഷേ മരിച്ചയാളുടെ വലതു കയ്യിലെ നഖത്തിൽ കൊരുത്ത നിലയിൽ ഏകദേശം എട്ടു സെൻറീമീറ്റർ വലുപ്പമുള്ള

💬 Comments

View all comments