Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 12 [ഉർവശി മനോജ്]
രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ഉള്ള ടൗണിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണം .. സമീപത്ത് ഉള്ള കടകളിലും സിസിടിവി ഉണ്ടെങ്കിൽ ആ ദൃശ്യങ്ങളും ആവശ്യപ്പെടുക .. കേട്ടല്ലോ ? സമയം എത്ര ആയി ... ?"
അശോക് ചോദിച്ചു.
"ഒമ്പതര കഴിഞ്ഞു സാറേ .. "
വാച്ചിലേക്ക് നോക്ക് ജോണി പറഞ്ഞു.
"പത്ത് മണിക്ക് മുൻപായി സ്റ്റേഷനിൽ എത്തണം .. വേഗം പോകട്ടെ ..."
ജോണി വേഗം സ്റ്റേഷനിലേക്ക് ജീപ്പ് വിട്ടു.
സമയം രാവിലെ 9.30 , കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് പരശുറാം എക്സ്പ്രസ്സ് എത്തിച്ചേരുന്നു..!!
'ട്രയിൻ നമ്പർ 16650 തിരുവനന്തപുരം മുതൽ മംഗലാപുരം വരെ പോകുന്ന പരശു റാം എക്സ്പ്രസ്സ് കോട്ടയം റെയിൽവേ സ്റ്റേഷൻ ... ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലേക്ക് വന്നു കൊണ്ടിരിക്കുന്നു '
കാതടപ്പിക്കുന്ന അനൗൺസ്മെന്റ് ശബ്ദം ആര്യ ദേവിയെ ചിന്തയിൽ നിന്നും ഉണർത്തി .. ഒരു ലീവിന് ശേഷം വീണ്ടും കോട്ടയത്തേക്ക് എത്തി ചേർന്നിരിക്കുന്നു .. പ്രിയപ്പെട്ടത് എന്തൊക്കെയോ നഷ്ട്ടപ്പെട്ട കൊല്ലം പാസഞ്ചറിൽ കയറുവാൻ മനസ്സ് അനുവദിച്ചില്ല .. അത് കൊണ്ട് തന്നെ കൊല്ലം സ്റ്റേഷനിൽ മറ്റൊരു ട്രെയിനിന് വേണ്ടി കാത്തിരുന്നു .. ഒടുവിൽ കോട്ടയം എത്തി.
എന്നും ധരിച്ചിരുന്ന കോട്ടാ സാരി ഇത്തവണ വേണ്ടാന്ന് വെച്ചു ... അല്പം പഴകിയ ഒരു ഷിഫോൺ സാരി ചുറ്റി വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മകൻ വിനീഷിന്റെ മുഖത്ത് നോക്കുവാൻ ധൈര്യം ഉണ്ടായില്ല .. അമ്മയുടെ മാറ്റം ഒരു പക്ഷെ അവനും ശ്രദ്ധിച്ച് കാണും. വയർ അല്പം പോലും പുറത്ത് കാണാതെ ഇരിക്കുവാൻ ബ്ലൗസും
💬 Comments
View all comments