Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 7 [ഉർവശി മനോജ്]
മുരളി ആണെന്ന് ഞാൻ ആദ്യമേ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.
എനിക്ക് മുൻപേ നടന്ന ജിജോയുടെ കാലുകൾ വളരെ വേഗത്തിൽ ആട്ടോ ലക്ഷ്യമാക്കി നടന്നു തുടങ്ങി.
അപ്പോഴേക്കും ജിജോയെ തിരിച്ചറിഞ്ഞ് മുരളി ഓട്ടോയിൽ നിന്നും പുറത്തേക്ക് ഇറങ്ങി നിന്നു.
"ഏതാടാ ഈ മഞ്ഞക്കിളി ... ?"
ഒരു വഷളൻ ചിരി പാസ്സാക്കി കൊണ്ട് അയാൾ ജിജോ യോട് ചോദിച്ചു.
ഇരുട്ടിൽ അയാളുടെ വെളുത്ത പല്ലുകൾ മാത്രമായിരുന്നു അപ്പോൾ എനിക്ക് കാണുവാൻ സാധിച്ചിരുന്നത്.
ഒരു ലുങ്കിയും മടക്കിക്കുത്തി , വെളുത്ത മുറിക്കയ്യൻ ബനിയനും ധരിച്ച് മാത്രമേ അയാളെ ഞാൻ കണ്ടിട്ടുള്ളൂ , ഇന്നും അതു തന്നെയാണ് അയാളുടെ വേഷം. അയാളുടെ നര കയറിയ പാതി കഷണ്ടിയും കറുത്ത നിറവും പരു പരുത്ത ശബ്ദവും ഒപ്പം ഞാൻ അകപ്പെട്ടുപോയ ആ സന്ദർഭവും എന്നെ കൂടുതൽ ഭയപ്പെടുത്തി.
"അതൊക്കെ പറയാം ചേട്ടൻ വണ്ടിയെടുക്ക് വേഗം .. "
ആളെ മനസ്സിലാകാതെ എന്നെ നോക്കി ചോര ഊറ്റി കുടിച്ചു കൊണ്ട് നിന്നിരുന്ന അയാളുടെ തോളിൽ കൈ വെച്ചു കൊണ്ട് ജിജോ പറഞ്ഞു.
"ഏറെ വിശദമായി പരിചയപ്പെടാം പിന്നീട്.. കേറിക്കോ "
ഓട്ടോയുടെ പിൻ സീറ്റിലേക്ക് കൈകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് അയാൾ പറഞ്ഞു. പിൻസീറ്റിലേക്ക് കയറുവാൻ വേണ്ടി ചെന്ന ഞാൻ കാണുന്നത് അവിടെ മറ്റൊരു സ്ത്രീ ഇരിക്കുന്നതാണ് , ഞാനും ജിജോയും ഒരുമിച്ച് ഞെട്ടി.
"ഞെട്ടണ്ട ടാ ഇതാണ് ഞാൻ ഫോണിൽ കൂടി പറഞ്ഞ് കേസ് ... വൈകുന്നേരം ചിന്നക്കട ബസ്റ്റാൻഡിൽ നിന്നും പൊക്കി യതാണ് , പേര് സുമതി"
"പൊക്കാൻ ഞാനെന്താ മുരളി അണ്ണാ ചാക്ക് കെട്ടണോ
💬 Comments
View all comments