Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 7 [ഉർവശി മനോജ്]
മനസ്സിലാക്കിയിരിക്കുന്നു എന്ന് ഞാൻ ഉറപ്പിച്ചു. എന്തോ പറയുവാൻ ആഞ്ഞ എന്നെ തടഞ്ഞു കൊണ്ട് അയാൾ പറഞ്ഞു ,
"ആരോടും പറയരുത് എന്നല്ലേ ആരുമറിയില്ല ആരുമറിയില്ല !! ഇപ്പോഴുള്ള ഈ നാലു പേരല്ലാതെ ഒരു പൂച്ചക്കുഞ്ഞ് പോലുമറിയില്ല"
കൊടുങ്കാറ്റിനെക്കാൾ വേഗത്തിൽ ഈ വാർത്ത നാട്ടിൽ പരക്കുവാൻ ഉള്ളതാണ് എന്ന് അയാളുടെ ശരീര ഭാഷയിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി.
"പുറത്തേക്കിറങ്ങിയാട്ടെ ഇവിടെ നല്ല തണുപ്പാണ് നമുക്ക് അകത്തോട്ട് ഇരിക്കാം "
വല്ലാത്ത ഒരു വെപ്രാളത്തിലായിരുന്നു മുരളി കാര്യങ്ങൾ പറയുന്നത്. ഒരുപക്ഷേ സ്വപ്നം പോലും കാണാത്ത ഒരു കാര്യം കണ്മുൻപിൽ കാണാൻ പോകുന്നതിന്റേ ആവേശത്തിലാണ് അയാൾ എന്ന് തോന്നുന്നു.
ഓട്ടോയിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ എന്നെ തോളിൽ കൈ വച്ച് തടഞ്ഞുകൊണ്ട് സുമതി ചോദിച്ചു ,
"ചേച്ചി അപ്പോൾ മതിലു ചാടി വന്നതാണല്ലോ പൈസയ്ക്ക് വേണ്ടി അല്ലല്ലോ ... "
സുമതിക്ക് മറുപടി നൽകാതെ ഞാൻ ഓട്ടോയിൽ നിന്നും പുറത്തേക്കിറങ്ങി.
നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ എത്തും പിടിയും കിട്ടാതെ ആട്ടോയ്ക്ക് അകത്തിരുന്ന സുമതിയെ നോക്കി മുരളി പറഞ്ഞു ,
"നിന്നെ ഇനി പ്രത്യേകം ക്ഷണിക്കണം എന്നാണോ ഇറങ്ങി വാടി പുല്ലേ...?
"അതെന്താണ് മുരളി അണ്ണാ... ഒരു പന്തിയില് രണ്ടു തരം കറി വിളമ്പുന്നത് ഞങ്ങൾ രണ്ടു പേരെയും ഒരുപോലെ കണ്ടുകൂടെ.." സുമതി അവളുടെ പരിഭവം അറിയിച്ചു.
"ഫാ... ഇരണം കെട്ടവളെ .. ഇത് തറവാട്ടിൽ പിറന്ന പെണ്ണ് ആണ് ട്ടോ നിന്നെപ്പോലെ കാശിന് വ്യഭിചരിക്കാൻ വന്നവൾ അല്ല " മുരളി പറഞ്ഞു.
"കുലസ്ത്രീ വ്യഭിചരിക്കുമ്പോൾ ടൈം പാസ്സും ഞങ്ങൾ
💬 Comments
View all comments