Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 7 [ഉർവശി മനോജ്]
കിടക്കുന്ന ഇടതൂർന്ന കറുത്ത ചുരുൾമുടി. ഈ മുടിയ്ക്ക് ഇവൾ എന്ത് വളം ആയിരിക്കും കൊടുക്കുന്നത്. മാനസികാവസ്ഥ ശരിയല്ലാത്ത ഒരു സാഹചര്യം ആയിപ്പോയി അല്ലെങ്കിൽ ബിൻസുവിനെ കൂടുതലറിയാനും പരിചയപ്പെടുവാനും ഞാൻ ശ്രമിച്ചേനെ.
"ഒരു പുതിയ കസ്റ്റമർ നെ ഞാൻ കൊണ്ട് വന്നിട്ടുണ്ട് എന്റെ കൂട്ടുകാരിയാണ് ആര്യ ദേവി , ബാങ്കിൽ വർക്ക് ചെയ്യുന്നു "
എന്നെ ബിൻസു വിന് പരിചയപ്പെടുത്തി കൊണ്ട് രമ പറഞ്ഞു.
ചിരിച്ച മുഖവുമായി എൻറെ കൈകൾ കവർന്ന് എടുത്തു കൊണ്ട് ബിൻസു എന്നെയും സ്വാഗതം ചെയ്‌തു.
"എവിടെയാ വർക്ക് ചെയ്യുന്നത് ?"
"കോട്ടയത്ത് .. "
"സ്റ്റേ ആണോ അവിടെ .. ?"
"അല്ല ..ട്രെയിനിനു പോയി വരും"
ചുരുങ്ങിയ സമയം കൊണ്ട് ഞങ്ങൾ വിശേഷങ്ങൾ കൈമാറി.
"വീട്ടിൽ ആരൊക്കെ ഉണ്ട് ... ?"
"ഒരു മകൻ മാത്രം ... പേര് വിനീഷ്"
"അപ്പോ ഹസ്സ് .. ?
സംഭാഷണ ഒഴുക്ക് ഒന്ന് മുറിഞ്ഞു. പെട്ടെന്നുണ്ടായ എന്റെ ജാള്യത ബിൻസു ശ്രദ്ധിച്ചു.
"ഹസ്സ് ഇപ്പൊ കൂടെ ഇല്ല ..സെപ്പ റേറ്റ് ആണ് പന്ത്രണ്ട് വർഷം ആയി .. "
വിക്കി വിക്കി ഞാൻ പറഞ്ഞു ഒപ്പിച്ചു.
"എനിക്കു ഒരു മോളാണ് .. എം ബി ബി എസ്സിന് പഠിക്കുന്നു ഗോകുലം കോളേജിൽ പേര് കല്യാണി "
ബിൻസു വിന്റെ മറുപടി കിട്ടി.
ഞാൻ എന്തെങ്കിലും ചോദിക്കും മുൻപ് എന്നെ ഞെട്ടിച്ചു കൊണ്ട് ബിൻസു പറഞ്ഞു
"ഞാനും ഒരു ഏകാകി യാണ് .. ഹസ് മരിച്ചിട്ട് പത്ത് കൊല്ലം കഴിയുന്നു .. "
ഞാൻ ഒന്ന്
💬 Comments
View all comments